ന്യൂഡല്‍ഹി: കരുണയുടെയും സ്‌നേഹത്തിന്റെയും ദീപം തെളിയിച്ച് ലോകത്തിന് പ്രകാശമായി മാറിയ മദര്‍ തെരേസയ്ക്ക് ജന്മശതാബ്ദി വേളയില്‍ രാജ്യത്തിന്റെ ആദരം. മദറിന്റെ സ്മരണയ്ക്കായി പുതിയ അഞ്ച് രൂപ നാണയം ശനിയാഴ്ച പ്രകാശനം ചെയ്തു. രാഷ്ട്രപതി പ്രതിഭാപാട്ടീലാണ് നാണയവും സ്മരണികയും ധനമന്ത്രി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഏറ്റുവാങ്ങിയത്. ലോകമെങ്ങുമുള്ള അഗതികള്‍ക്ക് അത്താണിയായി മാറിയ 'മിഷനറീസ് ഓഫ് ചാരിറ്റി' എന്ന കാരുണ്യസംരംഭത്തിന് 'പാവങ്ങളുടെ അമ്മ' തുടക്കം കുറിക്കുമ്പോള്‍ അഞ്ച് രൂപ മാത്രമായിരുന്നു മൂലധനം.
'അമ്മ' എന്ന വാക്കിന്റെ പരിപൂര്‍ണമായ അര്‍ഥമായിരുന്നു മദര്‍ തെരേസയെന്ന് നാണയത്തിന്റെ പ്രകാശനവേളയില്‍ രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ''ലോകത്തെങ്ങും ഒരേ സമയം ഉണ്ടാകാന്‍ ദൈവത്തിന് കഴിയാത്തതുകൊണ്ടാണ് ദൈവം തന്റെ പ്രതിനിധിയായി അമ്മയെ സൃഷ്ടിച്ചത്. പ്രായമായവരും ഒറ്റപ്പെട്ടവരും തൊഴിലില്ലാത്തവരും മാറാവ്യാധികളുടെ പിടിയിലമര്‍ന്നവരും കുടുംബങ്ങളില്‍ നിന്ന് നിഷ്‌കാസിതരായവരുമായ ഒട്ടേറെപ്പേര്‍ക്ക് നീലക്കരയോട് കൂടിയ വെള്ളസാരി ധരിച്ച അമ്മയുടെയും മിഷനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളുടെയും രൂപം തന്നെ പ്രത്യാശയുടെ പ്രതീകമാണ്''- രാഷ്ട്രപതികൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment