ലണ്ടന്‍: ലോകത്ത് ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ശക്തമായ വൈറസ് ഉപയോഗിച്ച് ബ്രിട്ടനില്‍ വന്‍ കവര്‍ച്ച. കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ ഏതാണ്ട് 3000 ബാങ്ക് അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി 6.75 ലക്ഷം പൗണ്ടാണ് കൊള്ളയടിച്ചത്.
വൈറസ് ബാധിത അക്കൗണ്ടുകള്‍ യഥാര്‍ഥ ബാങ്കിങ് സ്റ്റേറ്റ്‌മെന്റ് നല്‍കാത്തതിനാല്‍ കവര്‍ച്ച നടന്നതറിയാനും കഴിയില്ല. ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭീകരനായ ട്രോജന്‍ വൈറസെന്നാണ് ഇതിനെ ബ്രിട്ടണിലെ പ്രമുഖ പത്രമായ ഡെയിലി മെയില്‍ വിശേഷിപ്പിക്കുന്നത്.
ജൂലായ് അഞ്ച് മുതല്‍ ആഗസ്ത് നാല് വരെയുള്ള കാലയളവിലാണ് കവര്‍ച്ച നടന്നിട്ടുള്ളത്. എന്നാല്‍, ഇനിയും ഇത്തരത്തില്‍ കവര്‍ച്ച നടക്കാന്‍ സാധ്യതയുളളതായി സൈബര്‍ സുരക്ഷാ രംഗത്ത് വിദഗ്ധരായ എം86 മുന്നറിയിപ്പു നല്‍കുന്നു.
മൂന്ന് വര്‍ഷം മുമ്പ് രംഗപ്രവേശം ചെയ്ത സിയുസ് വി ത്രി എന്ന ട്രോജന്‍ വൈറസിന്റെ പരിഷ്‌കൃത രൂപമാണ് പുതിയ വൈറസ്. ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് ഇടയ്ക്കിടെ പരിശോധിക്കുക മാത്രമാണ് ഇതിനെ നേരിടാനുള്ള ഏക പോംവഴി. വൈറസ്, അക്കൗണ്ടുകളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പാസ്‌വേര്‍ഡ് അടക്കമുളള സ്വകാര്യ വിവരങ്ങള്‍ ഞൊടിയിടയില്‍ ചോര്‍ത്തിയെടുക്കും. പിന്നീട് ഉടമപോലുമറിയതെ പണം ട്രാന്‍സഫര്‍ ചെയ്യും. അതേസമയം, 800 പൗണ്ട് ബാക്കിവെക്കാനും വൈറസ് ശ്രദ്ധിയ്ക്കും.
വൈറസിനെ കണ്ടെത്തുന്നതില്‍ പരമ്പരാഗതമായ രീതി തുടരുന്ന നിലവിലെ ആന്റി വൈറസ് പ്രോഗ്രാമുകള്‍ക്ക് ഈ വിരുതനെ കണ്ടെത്താന്‍ കഴിയില്ലെന്ന് എം.86 വൈസ് പ്രസിഡന്റ് ബ്രാഡ്‌ലി അന്‍സ്റ്റിസ് പറഞ്ഞു.
എന്നാല്‍, ബ്രിട്ടനിലെ മുന്‍നിര ബാങ്കുകള്‍ ഇത്തരം വൈറസ് ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. ഏതെങ്കിലും ഉപഭോക്താവിന് ഇത്തരത്തില്‍ പണം നഷ്ടമായാല്‍ തുക തിരിച്ചു നല്‍കുമെന്ന് എച്ച്.എസ്.ബി.സി ബാങ്ക് വ്യക്തമാക്കി.
ബ്രിട്ടനില്‍ ഒരു ലക്ഷത്തോളം കമ്പ്യൂട്ടറുകളില്‍ മറ്റ് ട്രോജനുകള്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് എം86ന്റെ വിലയിരുത്തല്‍.

No comments:
Post a Comment