ബില്ലിലെ വിവാദ പദപ്രയോഗം വിതരണക്കാരുടെ ബാധ്യത ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ആണവ വിതരണക്കാരായ വിദേശകമ്പനികളുടെ ബാധ്യതയെക്കുറിച്ച് ബില്ലില്‍ പറയാതെ അമേരിക്കന്‍ താത്പര്യത്തിനു വഴങ്ങുകയാണെന്ന് ആരോപിച്ച് ഇടതുപക്ഷവും രംഗത്തുവന്നിരുന്നു.
കരടുബില്ലില്‍ 'ആന്‍ഡ്' എന്ന വാക്ക് പുതുതായി കൂട്ടിച്ചേര്‍ത്തതുകൊണ്ട് അര്‍ഥ വ്യത്യാസം വന്നുവെന്നായിരുന്നു പ്രധാന ആരോപണം. ബില്ലിലെ 17(എ) വകുപ്പിലാണിത്. ആണവ നിലയത്തിന്റെ നടത്തിപ്പു സ്ഥാപനവും വിതരണക്കാരുമായി രേഖാമൂലം കരാറുണ്ടെങ്കില്‍, നടത്തിപ്പുകാര്‍ക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ട് എന്ന് ഇതില്‍ പറയുന്നു.
ഉപകരണത്തിന്റെ പിഴവ്, നിലവാരം കുറഞ്ഞ സാമഗ്രികള്‍, മോശം സര്‍വീസ് എന്നിവയുടെ ഫലമായോ വിതരണക്കാരുടെ കടുത്ത അനാസ്ഥമൂലമോ ആണവാപകടം ഉണ്ടാവുമ്പോള്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട് എന്ന് രണ്ടാമതായും പറയുന്നു. എന്നാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശയില്‍, ഈ രണ്ടുവാചകങ്ങളും ഒന്നിച്ചു ചേര്‍ത്തു. ഇതോടെ രേഖാമൂലം കരാറുണ്ടെങ്കിലേ ഉപകരണത്തിന്റെ പിഴവു കൊണ്ടോ മറ്റോ ഉണ്ടാവുന്ന അപകടത്തിന് വിതരണക്കാരായ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണ്ടേതുള്ളൂ എന്ന അര്‍ഥം വന്നു. ബില്ലിലെ ഈ ഭാഗത്താണ് മാറ്റംവരുത്തിയത്.
No comments:
Post a Comment