'ബോം സബാഡോ!' എന്നു കേട്ടിട്ട് എന്തുതോന്നുന്നു. പോര്‍ട്ടുഗീസില്‍ ഇതിനര്‍ഥം 'ഒരു നല്ല ശനിയാഴ്ച'യെന്നാണ്. പക്ഷേ, ഗൂഗിളിന്റെ ഓര്‍ക്കുട്ട് ഉപഭോക്താക്കള്‍ക്ക് ഇതത്ര നല്ല ശനിയാഴ്ചയായിരുന്നില്ല. കാരണം, ലക്ഷക്കണക്കിന് ഓര്‍ക്കുട്ട് അക്കൗണ്ടുകളിലേക്ക് 'ബോം സബാഡോ!' എന്ന പേരില്‍ ശനിയാഴ്ച ഒരു വൈറസ് പടര്‍ന്നു.
ഓര്‍ക്കുട്ടിന് ഏറ്റവുമധികം പ്രചാരമുള്ള ഇന്ത്യയിലും ബ്രസീലിലുമാണ് 'ബോം സബാഡോ' വൈറസ് ഏറ്റവുമധികം പടര്‍ന്നത്.
ഓര്‍ക്കുട്ടിലൂടെ പടരുന്ന അനേകം വൈറസുകളിലൊന്നാണിത്. ഇതുവരെ ഓര്‍ക്കുട്ടിലുണ്ടായ ഏറ്റവും വ്യാപകമായ ആക്രമണമാണ് ബോം സബാഡോയെന്ന് വിലയിരുത്തപ്പെടുന്നു. ഇതിന്റെ ഏറ്റവും വലിയ സവിശേഷത, നിങ്ങള്‍ 'ആക്രമിക്കപ്പെടാന്‍' ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യേണ്ടതില്ല എന്നതാണ്.
ബോം സബാഡോ വൈറസ് ബാധിച്ച ഓര്‍ക്കുട്ട് പ്രൊഫൈലുകളില്‍ നിന്ന്, ഓട്ടോമാറ്റിക്കായി 'ബോം സബാഡോ' എന്ന് സ്‌ക്രാപ്പ് ചെയ്യപ്പെടുന്നു. സ്‌ക്രാപ്പ്ബുക്ക് തുറന്നു നോക്കിയാല്‍ മതി, നിങ്ങളുടെ അക്കൗണ്ടും ആക്രമിക്കപ്പെടാന്‍. അവിടെ നിന്ന് സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ പേരില്‍ ബോം സബാഡോ (Bom Sabado) എന്ന് നിങ്ങളറിയാതെ സ്‌ക്രാപ്പുകള്‍ പോസ്റ്റ് ചെയ്യപ്പെടും. മാത്രമല്ല, നിങ്ങള്‍ ഓട്ടോമാറ്റിക്കായി ചില ബ്രസീലിയന്‍ അശ്ലീല കമ്മ്യൂണിറ്റിയില്‍ അംഗമാക്കപ്പെടുകയും ചെയ്യും.
വൈറസ് പടരാന്‍ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യണം എന്നതൊക്കെ പഴങ്കഥയായെന്ന് സാരം. ഓര്‍ക്കുട്ടിനെ ആക്രമിക്കാന്‍ ഭേദകര്‍ ഉപയോഗിച്ചിരിക്കുന്നത് എക്‌സ്.എസ്.എസ്.സങ്കേതമാണ്.
ഗൂഗിളിന്റെ ഓര്‍ക്കുട്ട് ടീം ഈ വൈറസ് ബാധ വരുതിയിലാക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതായാലും, ആക്രമിക്കപ്പെടാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം തത്ക്കാലം ഓര്‍ക്കുട്ട് അക്കൗണ്ട് തുറക്കാതിരിക്കുക എന്നതാണ്. അഥവാ ആക്രമിക്കപ്പെട്ടു എന്ന് ബോധ്യമായാല്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യം നിങ്ങളുടെ ബ്രൗസറിലെ കുക്കീസ് (cookies) ഒഴിവാക്കുകയാണ്. ഒപ്പം പാസ്‌വേഡും മാറ്റുക.

No comments:
Post a Comment