തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23, 25 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പി. കമാല്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ നാലുവരെ പത്രിക സമര്‍പ്പിക്കാം. സുക്ഷ്മ പരിശോധന അഞ്ചിന് നടത്തും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 7 ആണ്. വോട്ടെണ്ണല്‍ ഒക്ടോബര്‍ 27നും നടത്തും. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കുകയും ചെയ്യും.
ആദ്യഘട്ടമായ ഒക്ടോബര്‍ 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും 25ന് കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും തിരഞ്ഞെടുപ്പ് നടത്തും.
സംസ്ഥാനത്തെ 1208 തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ 21,612 വാര്‍ഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ 978 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാപഞ്ചായത്തുകളും 59 നഗരസഭകളും ഉള്‍പ്പെടും. കാലാവധി തീരാത്തതിനാല്‍ മട്ടന്നൂര്‍ നഗരസഭയിലെ തിരഞ്ഞെടുപ്പ് പിന്നീട് നടത്തും.
കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിയുടെ അന്തിമവിധിക്കുശേഷം മാത്രമെ തിരഞ്ഞെടുപ്പ് നടത്തുകയൂള്ളൂയെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വേളം പഞ്ചായത്തിലെ 17 വാര്‍ഡുകളിലും ഈ പ്രദേശത്തുതന്നെ ഉള്‍പ്പെടുന്ന കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഒന്നും രണ്ടും ഡിവിഷനുകളിലും കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ ഒരു ഡിവിഷനിലും ഇതുപ്രകാരം തിരഞ്ഞെടുപ്പ് നടക്കില്ല.
കോര്‍പ്പറേഷനുകളിലും നഗരസഭകളിലും വോട്ടിങ് യന്ത്രവും ത്രിതല പഞ്ചായത്തുകളില്‍ ബാലറ്റ് പേപ്പറും ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ്.

No comments:
Post a Comment