ന്യൂഡല്‍ഹി: സര്‍ക്കാറുമായി കരാറൊപ്പിട്ട സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ പ്രവേശനപ്പരീക്ഷ നടത്തണമെന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന് സുപ്രീംകോടതിയുടെ അനുമതി. ഒഴിഞ്ഞുകിടക്കുന്ന 97 സീറ്റുകളിലേക്കാണ് പരീക്ഷ നടത്തുന്നത്.
ഒക്ടോബര്‍-25 നകം പുതിയ പ്രവേശനപ്പരീക്ഷയ്ക്കുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെന്നും കോടതി. പരീക്ഷയുടെ മേല്‍നോട്ടം ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിക്കായിരിക്കും. ഒഴിവു വരുന്ന എല്ലാ മാനേജ്‌മെന്റ് സീറ്റുകളിലേക്കും പരീക്ഷ നടത്തണം. പരിക്ഷയെഴുതാന്‍ യോഗ്യതയുള്ള എല്ലാവര്‍ക്കും അപേക്ഷിക്കാം. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സുതാര്യമായ രീതിയിലായിരിക്കും പുതിയ പരീക്ഷ നടത്തുന്നത്. പുതിയ പ്രവേശനപ്പരീക്ഷ നടന്നാല്‍, ഹൈക്കോടതിവിധിമൂലം സീറ്റ് നഷ്ടപ്പെടുന്നവര്‍ക്കും ഒരവസരംകൂടി ലഭിക്കും.
ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യമാണ് കോടതിമുമ്പാകെ ഈ നിര്‍ദേശം തിങ്കളാഴ്ച വെച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും മുഹമ്മദ് കമ്മിറ്റിയും ചര്‍ച്ച നടത്തി വ്യാഴാഴ്ച തീരുമാനമറിയിക്കാന്‍ ജസ്റ്റിസുമാരായ ബി. സുദര്‍ശന്‍ റെഡ്ഡി, എസ്.എസ്. നിജ്ജര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എത്ര സീറ്റുകളാണ് ഒഴിവുള്ളതെന്ന് വ്യക്തമാക്കാന്‍ കോടതി മാനേജ്‌മെന്റുകളോടും ആവശ്യപ്പെട്ടിരുന്നു.
മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദേശത്തോട് മാനേജ്‌മെന്റുകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതിയും യോജിച്ചു.
അതേസമയം, സ്വാശ്രയ മാനേജ്‌മെന്റുകള്‍ നാലു കൊല്ലത്തെ ഫീസിന് ബാങ്ക് ഗാരന്റി വാങ്ങുന്ന വിഷയം പരിഗണിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിവിധിമൂലം സീറ്റ് നഷ്ടപ്പെട്ട കുട്ടികള്‍ കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയും കോടതി നേരത്തെ പരിഗണിച്ചില്ല. സര്‍ക്കാര്‍പട്ടികയില്‍നിന്ന് പ്രവേശനം നടത്തിയശേഷം എത്ര സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

No comments:
Post a Comment