തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (93) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ വൈകീട്ട് 5.30 ഓടെയായിരുന്നു അന്ത്യം
കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈ മാസം 10നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യനില വഷളായെങ്കിലും പതിവുപോലെ കരുണാകരന്‍ ആരോഗ്യനില വീണ്ടെടുത്തു. എന്നാല്‍ ബുധനാഴ്ചയോടെ സ്ഥിതി വീണ്ടും ഗുരുതരമായി. വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ സി.ടി സ്‌കാനിന് വിധേയനാക്കി. ബ്രെയിന്‍ സ്‌റ്റെമ്മിന് തകരാറുള്ളതായും തലച്ചോറില്‍ രക്തം കട്ട പിടിച്ചതായും സ്‌കാനിങ്ങില്‍ കണ്ടെത്തിയിരുന്നു. വൈകിട്ട് അഞ്ചരയോടെ ഡോക്ടര്‍മാര്‍ മരണവിവരം സ്ഥിരീകരിച്ചു. മരണസമയത്ത് മക്കളായ കെ.മുരളീധരനും പത്മജ വേണുഗോപാലും സമീപത്തുണ്ടായിരുന്നു.
ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കരുണാകരന്‍ 1977 മുതല്‍ വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി. 1965ല്‍ മാളയില്‍ നിന്നാണ് ആദ്യമായി കേരള നിയമസഭയിലെത്തിയത്. അതിന് മുന്‍പ് 1948ല്‍ ഒല്ലൂക്കരയില്‍ നിന്ന് പ്രജാ മണ്ഡലത്തിലേയ്ക്കും 1954ല്‍ മണലൂരില്‍ നിന്ന് തിരുകൊച്ചി നിയമസഭയിലുമെത്തി. 1996ല്‍ തൃശൂരില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് തോറ്റതാണ് കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വി.
കണ്ണൂര്‍ ചിറക്കല്‍ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്ല്യാണി മാരസ്യാരുടെയും മകനായി 1918 ജൂലായ് അഞ്ചിനായിരുന്നു കരുണാകരന്റെ ജനനം. കണ്ണില്‍ വെള്ളം നിറയുന്ന രോഗംമൂലം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നു. പിന്നീട് പത്താം ക്ലാസ് വരെ പഠിച്ചെങ്കിലും പരീക്ഷയെഴുതാനായില്ല. അതിനുശേഷമാണ് ചിത്രകല പഠിക്കാനായി രാഷ്ട്രീയ തട്ടകമായ തൃശൂരിലേയ്ക്ക് പോയത്. തൃശൂര്‍ മഹാരാജ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണമെഡലോടെ പെയിന്റിങ്ങും ഡ്രോയിങ്ങും പാസ്സായി.
1936ല്‍ കോണ്‍ഗ്രസ് അംഗമായ കരുണാകരന്റെ പ്രവര്‍ത്തനരംഗം തൊഴിലാളി പ്രസ്ഥാനമായിരുന്നു. 1942 ല്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1945 ല്‍ തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി. ഐ. എന്‍.ടി.യു.സി.യുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായ കരുണാകരന്‍ 1960ല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായി. കേരളപ്പിറവിക്ക് ശേഷം നിയമസഭയിലേക്ക് മത്സരിച്ച കരുണാകരന്‍ എ.ആര്‍ മേനോനോട് തോറ്റു. 1969ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി.
1971ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരനായിരുന്നു ആഭ്യന്തരവകുപ്പിന്റെ കടിഞ്ഞാണ്‍. 1977 മാര്‍ച്ച് 25നാണ് ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഒരു മാസത്തിന് ശേഷം ഏപ്രില്‍ 25ന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പിന്നീട് 81 ഡിസംബര്‍ 28ന് മുഖ്യമന്ത്രി പദത്തില്‍ തിരിച്ചെത്തി. മന്ത്രിസഭ നിലംപതിച്ചതിനെ തുടര്‍ന്ന് 1982 മെയ് 24ന് മൂന്നാം തവണയും മുഖ്യമന്ത്രി പദവിയിലെത്തി.
1991 ല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോള്‍ ജൂണ്‍ 24ന് നാലാം തവണയും മുഖ്യമന്ത്രി കസേരയില്‍ അവരോധിതനായി. 1992 ലാണ് കരുണാകരന്റെ രാഷ്ട്രീയ ജീവിതം ഏറ്റവും പരീക്ഷണങ്ങള്‍ നേരിട്ടത്. വ്യക്തിപരമായും സംഘടനാപരമായും ലീഡര്‍ അഗ്നിപരീക്ഷകളെ നേരിട്ടു. 1992 ജൂണ്‍ മൂന്നിന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കരുണാകരന്‍ വിദഗ്ധ ചികിത്സാര്‍ഥം വിദേശത്തേക്ക് പോയി. ആ സമയത്താണ് ഐ ഗ്രൂപ്പില്‍ നടന്ന വിപ്ലവത്തില്‍ കരുണാകരന് രാഷ്ട്രീയ രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നത്. മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയതിന്റെ മുറിവുണങ്ങും മുമ്പ് തന്നെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവവുമുണ്ടായി. 1993 മാര്‍ച്ച് 25ന് ഭാര്യ കല്യാണിക്കുട്ടിയുടെ വേര്‍പാട് കരുണാകരന് താങ്ങാവുന്നതിലധികമായി. ഗ്രഹപ്പിഴകള്‍ അവസാനിച്ചില്ല.
1995 മാര്‍ച്ച് 16ന് ഐ.എസ്ആര്‍.ഒ ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിപദം ഒഴിഞ്ഞതിനുശേഷം രാജ്യസഭയിലെത്തി. ജൂണ്‍ 10ന് അദ്ദേഹം കേന്ദ്ര വ്യവസായ വകുപ്പില്‍ കാബിനറ്റ് മന്ത്രിയായി. രാജ്യസഭാ കാലാവധി തീരുന്നതിന് മുമ്പ് തന്നെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ കരുണാകരന്‍ തീരുമാനിച്ചു. തന്റെ രാഷ് ട്രീയം തട്ടകമായ തൃശൂരിലാണ് കരുണാകരന്‍ വിശ്വാസം അര്‍പ്പിച്ചത്. പക്ഷേ കടുത്ത പരീക്ഷണം നേരിട്ട തിരഞ്ഞെടുപ്പില്‍ സി.പി.ഐ.യിലെ വി.വി. രാഘവനോട് 1480 വോട്ടുകള്‍ക്ക് തോറ്റു. കരുണാകരന്റെ പരാജയം രാഷ്ട്രീയകേരളം ഞെട്ടിയ സംഭവമായിരുന്നു. കരുണാകരന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വിയായിരുന്നു ഇത്.
1998ല്‍ തട്ടകം തിരുവനന്തപുരത്തേക്ക് മാറ്റി. സിറ്റിങ് എം.പി കെ.വി സുരേന്ദ്രനാഥിനെ 15,398 വോട്ടുകള്‍ പരാജയപ്പെടുത്തി കരുണാകരന്‍ തിരിച്ചെത്തി. 1999ല്‍ പിന്നെയും മണ്ഡലം മാറി. യു.ഡി.എഫിന്റെ സുരക്ഷിത മണ്ഡലമായി കരുതപ്പെട്ട മുകുന്ദപുരമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. 50,000 ത്തിലധികം വോട്ടുകളുടെ വ്യത്യാസത്തില്‍ സാക്ഷാല്‍ ഇ.എം.എസിന്റെ മകന്‍ ഇ.എം ശ്രീധരനെയാണ് പരാജയപ്പെടുത്തിയത്.
ഇന്ദിരാഗാന്ധിയുടെ വത്സലശിഷ്യനായി നിലകൊണ്ട കരുണാകരന്‍ പാര്‍ട്ടിയുടെ നിയന്ത്രണം സോണിയ ഗാന്ധിയിലെത്തിയപ്പോള്‍ ഇടക്കാലത്ത് പാര്‍ട്ടിയുമായി തെറ്റി മകന്‍ കെ.മുരളീധരനോടൊപ്പം ഡി.ഐ.സി. രൂപീകരിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം മത്സരിച്ച് ഡി.ഐ.സി.സാന്നിധ്യമറിയിച്ചെങ്കിലും ഉറച്ച കോണ്‍ഗ്രസുകാരനായ കരുണാകരന് ഇടതുമുന്നണിയുമായുള്ള ചങ്ങാത്തം അധികകാലം തുടരാനായില്ല. ഡി.ഐ.സി ഒരു രാഷ്ട്രീയ പരാജയമാണെന്ന് തിരിച്ചറിഞ്ഞ കരുണാകരന്‍ കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. അതുവരെ കരുണാകരനൊപ്പം ഉറച്ചുനിന്ന മകന്‍ കെ മുരളീധരന്‍ കരുണാകരനെ രാഷ്ട്രീയത്തില്‍ ആദ്യമായി തള്ളിപ്പറഞ്ഞു.
കരുണാകരനെ ഉപേക്ഷിച്ച് മുരളീധരന്‍ എന്‍.സി.പിക്കൊപ്പം നിലകൊണ്ടു. മുരളിയുടെ മടങ്ങിവരവായിരുന്നു അവസാനകാലത്തും കരുണാകരന്റെ ആഗ്രഹിച്ചിരുന്നത്. മുരളീധരന്റെ കോണ്‍ഗ്രസ് പുന:പ്രവേശത്തിനുള്ള സാഹചര്യങ്ങള്‍ അനുകൂലമാകുകയും പ്രഖ്യാപനം മാത്രം ശേഷിക്കെയാണ് മരണത്തിന്റെ വിളി കരുണാകരനെ തേടിയെത്തിയത്. മരിക്കുമ്പോള്‍ എ.ഐ.സി.സി നിര്‍വാഹക സമിതി അംഗമായിരുന്നു കരുണാകരന്‍.
അന്തരിച്ച കല്ല്യാണിക്കുട്ടി അമ്മയാണ് ഭാര്യ. കെ. മുരളീധരനും കെ.പത്മജയുമാണ് മക്കള്‍. മരുമക്കള്‍: ഡോ. വേണുഗോപാല്‍, ജ്യോതി.

No comments:
Post a Comment