തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ഇത്തവണ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. സ്‌പോര്‍ട്‌സ് ഡിവിഷനെന്നോ ജനറലെന്നോ വ്യത്യാസമില്ലാതെ ഒന്നിച്ചു മത്സരിക്കുന്നുവെന്നതുമാത്രമല്ല, പ്രത്യേകത. ഇന്ത്യയില്‍ത്തന്നെ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തപ്പെടുന്ന ആദ്യ സ്‌കൂള്‍മീറ്റുകൂടിയാകും ഇത്. സംഘാടകര്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടന്നാല്‍, ശരിക്കും 'ഇ-മീറ്റ്'. ത്രോ ഇനങ്ങളും പോള്‍വോള്‍ട്ടും സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് മാറ്റേണ്ടിവന്നുവെന്നതുമാത്രമാണ് മീറ്റിലെ ഏക കല്ലുകടി.
രാജ്യത്തുതന്നെ രജിസ്‌ട്രേഷനും മത്സരഫലം പ്രഖ്യാപിക്കലുമുള്‍പ്പെടെ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തില്‍ സംഘടിപ്പിക്കുന്ന ആദ്യ മേളയാണിത്. നന്രന്ര.്http://www.schoolsports.in/ എന്ന സൈറ്റിലൂടെ കായികമേളയുടെ ഓരോ നിമിഷാര്‍ധവും ഒരു മൗസ് ക്ലിക്കില്‍ ലഭ്യമാകും. സബ്ജില്ലാതലം മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയാണ് ഗെയിംസ് സംഘടിപ്പിച്ചതെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്.
സ്‌പോര്‍ട്‌സ് ഡിവിഷന്‍, ജനറല്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ ജില്ലാതലംമുതല്‍ക്ക് ഒന്നിച്ചുമത്സരിച്ചാണ് സംസ്ഥാന മീറ്റിനെത്തിയിരിക്കുന്നത്. ഓരോയിനങ്ങളിലും ജില്ലാതലത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് ഇവിടെ മത്സരിക്കുക. വെവ്വേറെ മത്സരമില്ലെന്നത് പങ്കാളിത്തം കുറയ്ക്കുകയും ആവേശമേറ്റുകയും ചെയ്യും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 92 ഇനങ്ങളിലാണ് മെഡല്‍ നിര്‍ണയിക്കപ്പെടുക.
ഇ-നേട്ടം മാത്രമല്ല മീറ്റിനെ ശ്രദ്ധേയമാക്കുക. നിലവാരമുള്ള സിന്തറ്റിക് ട്രാക്കിലേക്ക് സ്‌കൂള്‍ അത്‌ലറ്റിക്‌സ് ഇടവേളയ്ക്കുശേഷം തിരിച്ചുവന്നിരിക്കുന്നുവെന്നതും പ്രതീക്ഷയുണര്‍ത്തുന്ന കാര്യമാണ്. ദേശീയ ഗെയിംസിനു മുന്നോടിയായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ സിന്തറ്റിക് ട്രാക്കിലാണ് ട്രാക്കിനങ്ങളും ജമ്പിനങ്ങളും നടക്കുക. ദേശീയ ഗെയിംസിനുവേണ്ടി ഫീല്‍ഡില്‍ പാകിയ പുല്ലിന് ക്ഷതം സംഭവിക്കാതിരിക്കാനാണ് ഫീല്‍ഡിനങ്ങളിലേറെയും സെന്‍ട്രല്‍സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. മത്സരഫലം പ്രഖ്യാപിക്കാന്‍ ഫോട്ടോ ഫിനിഷ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നുവെന്നത് മീറ്റിനെ കുറ്റമറ്റതാക്കും. സംസ്ഥാന മീറ്റ് സിന്തറ്റിക് ട്രാക്കില്‍ നടക്കുന്നുവെന്നത് ദേശീയകിരീടം നിലനിര്‍ത്താനൊരുങ്ങുന്ന കേരളത്തിന് ഏറെ സന്തോഷകരമായ കാര്യമാണ്. പുണെയിലെ ബാലെവാഡി സ്റ്റേഡിയത്തില്‍ ജനവരി ആദ്യവാരം നടക്കുന്ന ദേശീയമീറ്റും സമാനമായ പ്രതലത്തിലാണ്. അതിനുള്ള തയ്യാറെടുപ്പുകൂടിയാകും ജേതാക്കള്‍ക്ക് ഈ മീറ്റ്.
രണ്ട് വേദികളില്‍ സംഘടിപ്പിച്ചത് മീറ്റിന്റെ മോടി കുറയ്ക്കുമെന്ന് പരാതിയുള്ളവരുമുണ്ട്. ഫീല്‍ഡിനങ്ങള്‍ക്ക് കാണികള്‍ കുറയുമെന്നും ആ മത്സരങ്ങളുടെ ആവേശം ചോരുമെന്നും പരാതിപ്പെടുന്നവരേറെ. ദേശീയ ഗെയിംസ് ലക്ഷ്യമിട്ട് സ്റ്റേഡിയത്തിന്റെ നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം സ്‌കൂള്‍ അത്‌ലറ്റിക്‌സിനായി സജ്ജീകരണങ്ങള്‍ വെള്ളിയാഴ്ച വൈകിയും തുടരുന്നുണ്ടായിരുന്നു.
ജില്ലാ, സംസ്ഥാന, ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റുകളുടെയും ജില്ലാ സ്‌കൂള്‍കായികമേളകളുടെയും തിരക്കുപിടിച്ച സീസണിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനമീറ്റും വരുന്നത്. കോതമംഗലം സ്‌കൂളുകളെപ്പോലെ, ജൂനിയര്‍ അത്‌ലറ്റിക് മീറ്റ് ഉപേക്ഷിച്ചവര്‍ക്കുമാത്രമാണ് തിരുവനന്തപുരത്ത് പൂര്‍ണസജ്ജരാകാന്‍ പറ്റിയിട്ടുള്ളത്. എന്നാല്‍, കേരളത്തിനായി മൈസൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ മെഡല്‍നേടിയ താരങ്ങളിലേറെപ്പേരും തിരുവനന്തപുരത്തും പ്രതീക്ഷയോടെ എത്തിയിട്ടുണ്ട്.

No comments:
Post a Comment