മുംബൈ: ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ വിപ്ലവമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യാപേ അടുത്ത വര്‍ഷം പകുതിയോടെ പുറത്തിറങ്ങും. ക്രെഡിറ്റ് കാര്‍ഡ് രംഗത്തെ ആഗോള ഭീമന്മാരായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയോട് മത്സരിക്കാന്‍ പോന്നതായിരിക്കും ഇന്ത്യാപേ എന്ന പേരിലുള്ള ഈ ഇന്ത്യന്‍ പേയ്‌മെന്റ് ഗേറ്റ്‌വേ.
പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികതയില്‍ വികസിപ്പിക്കുന്ന ഇന്ത്യാപേ കാര്‍ഡ്, റിസര്‍വ് ബാങ്കാണ് പ്രൊമോട്ട് ചെയ്യുന്നത്. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യാണ് ഇത് വികസിപ്പിക്കുന്നത്. ആറ് പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെ മൊത്തം 10 ബാങ്കുകള്‍ 'ഇന്ത്യാപേ'യുടെ ഓഹരിയുടകളുമായിരിക്കും. രാജ്യത്തെ മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ ഇതില്‍ പെടുന്നു.
ഇന്ത്യാപേയുടെ വരവ് ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ മേധാവിത്വം തകര്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ ഓരോ 100 രൂപയുടെ ഇടപാടിനും രണ്ട് രൂപയാണ് കാര്‍ഡ് കമ്പനികളും ഇടനിലക്കാരും ചേര്‍ന്ന് നിലവില്‍ ഈടാക്കുന്നത്. എന്നാല്‍ ഇന്ത്യാപേ ഒരു രൂപ മാത്രമേ ഈടാക്കൂവെന്നാണ് അറിയുന്നത്. ട്രാന്‍സാക്ഷന്‍ നിരക്കുകള്‍ കുറയ്ക്കുന്നതോടെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ രാജ്യത്ത് വ്യാപകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ വന്‍തോതില്‍ ഇതിനെ പിന്തുണയ്ക്കും.
ഇന്ത്യാപേ കാര്‍ഡ് വ്യാപകമാക്കാന്‍ രാജ്യത്തൊട്ടാകെയുള്ള ഷോപ്പിങ് കേന്ദ്രങ്ങളില്‍ പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് വന്‍ തുക ചെലവാകുമെന്നാണ് കരുതുന്നത്. അതിനാല്‍ നിലവിലുള്ള ടെര്‍മിനലുകളും ഇന്ത്യാപേ ഉപയോഗിച്ചേക്കും. മറ്റു കാര്‍ഡ് കമ്പനികള്‍ക്ക് ഇതിന് താത്പര്യമുണ്ടാവില്ലെങ്കിലും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചാല്‍ അവര്‍ അതിന് വഴങ്ങേണ്ടിവരും.
രാജ്യത്ത് നാല് കോടി പ്ലാസ്റ്റിക് കാര്‍ഡുകളാണ് (ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും) നിലവിലുള്ളത്. ഇവയുടെ ബഹുഭൂരിപക്ഷവും വിസ, മാസ്റ്റര്‍കാര്‍ഡ് എന്നീ കമ്പനികളുടെ പേയ്‌മെന്റ് പ്രോസസിങ് പ്ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുന്നത്.

No comments:
Post a Comment