കൊച്ചി, തിരുകൊച്ചി, കേരള നിയമസഭകളിലും പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമാകാന്‍ കഴിഞ്ഞ ഏക വ്യക്തി കരുണാകരന്‍ മാത്രമാണ്. 1945ല്‍ തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട കരുണാകരന്‍ 1948ല്‍ ഒല്ലൂര്‍ക്കരയില്‍നിന്ന് കൊച്ചി പ്രജാരാജ്യ നിയമസഭാ മണ്ഡലത്തിലേക്ക് കൊളങ്ങാട് നാരായണമേനോനെതിരെ വിജയിച്ചു. ഇതേ മണ്ഡലത്തില്‍ 1951, 1954 വര്‍ഷങ്ങളിലും വിജയം ആവര്‍ത്തിച്ചു. 1957ല്‍ തൃശൂര്‍ മണ്ഡലത്തില്‍ ഡോ. എ.ആര്‍. മേനോനോട് പരാജയപ്പെട്ടു.
1960ലെ തെരഞ്ഞെടുപ്പില്‍ സീറ്റിനുവേണ്ടി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 60ല്‍ കെ.പി.സി.സി പ്രസിഡന്റായ സി.കെ. ഗോവിന്ദന്‍ നായരുടെ ആജ്ഞാനുവര്‍ത്തിയായി മാറി. 1962ല്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് പാര്‍ലമെന്റിലേക്ക് മല്‍സരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 1963ല്‍ രാജ്യസഭാ സീറ്റും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയില്ല. ഈ സമയത്തെല്ലാം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്നു ലീഡര്‍.
1964ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസ് ഉണ്ടായി. തുടര്‍ന്ന് 1965ല്‍ മാളയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കരുണാകരന്‍ വിജയിച്ചു. എന്നാല്‍, ആര്‍ക്കും നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാഞ്ഞതിനാല്‍ നിയമസഭ ചേരാതെ പിരിഞ്ഞു. 1967ല്‍ വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം പരാജയപ്പെട്ടുവെങ്കിലും കരുണാകരനെ മാള തുണച്ചു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് ആകെ ഒമ്പതു സീറ്റാണ്. മുതിര്‍ന്ന നേതാവ് അലക്‌സാണ്ടര്‍ പറമ്പിത്തറ നിയമസഭാ കക്ഷി നേതാവാകാന്‍ വിസമ്മതിച്ചതിനാല്‍ കരുണാകരന്‍ നേതൃത്വം ഏറ്റെടുത്തു. കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ വളര്‍ച്ചയും പ്രശസ്തിയും ആരംഭിച്ചത് ഇവിടെനിന്നാണ്്. സ്വന്തം പാര്‍ട്ടിയില്‍ എ.കെ. ആന്റണിയുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുന്നതും ഇവിടെവെച്ചുതന്നെ.
No comments:
Post a Comment