പൂങ്കുന്നത്തെ സീതാറാം മില്ളിന്‍െറ പടിവാതില്‍ക്കല്‍ ചേറ്റുപുഴക്കാരന്‍ പടിഞ്ഞാറേത്തല നാണു എഴുത്തച്ഛന്റെ ചായക്കടയിലെ മരബഞ്ച്. ഈ മരബഞ്ചിലിരുന്നാണ് കരുണാകരന്‍ തൊഴിലാളികളെ ചാക്കിട്ട് പിടിച്ച് കോണ്‍ഗ്രസിന് പൂങ്കുന്നത്തെ സീതാറാമില്‍ യൂണിയനുണ്ടാക്കിയത്. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളെ കുറിച്ച് പറയുമ്പോള്‍ ആ തൊഴിലാളി കൂട്ടായ്മയില്‍ നിന്നു തുടങ്ങണം. 1960. തൊഴിലാളികള്‍ കൈയില്‍ ചെങ്കൊടി പിടിച്ചപ്പോള്‍ 40 പേരെകൊണ്ട് കരുണാകരന്‍ മൂവര്‍ണ്ണക്കൊടി പിടിപ്പിച്ചു!കമ്മ്യൂണിസ്റ്റുകാര്‍ക്ക് അന്ന് മുതല്‍ക്ക് കരുണാകരന്‍ കണ്ണിലെ കരടായി. കേരള രാഷ്ട്രീയത്തില്‍ അന്നാദ്യം കരിങ്കാലി എന്ന പ്രയോഗം വന്നു. തൊഴിലാളി പ്രവര്‍ത്തനം നടത്തിവന്ന കരുണാകരന്‍ ബാരിസ്റ്റര്‍ മേനോന്റെ ഒഴിവിലേക്ക് മത്സരിച്ച് തൃശൂര്‍ നഗരസഭ കൌണ്‍സിലറായത് പൂങ്കുന്നം എന്ന 'പൊങ്ങണ'ത്തെ നെയ്ത്തു കമ്പനിയിലെ സമരാങ്കണത്തില്‍ നിന്നായിരുന്നു. കെ.കെ. വാര്യര്‍, അമ്പാടി ശങ്കരന്‍കുട്ടി, സി. അച്യുതമേനോന്‍, വി.ടി. ഇന്ദുചൂഢന്‍, സോളമന്‍, സി.എല്‍. വര്‍ക്കി, എ.എം. പരമന്‍, എ.മാധവന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ന് സീതാറാമിലെ തൊഴിലാളികളെ നയിച്ചു.
ഗാന്ധിജി പ്രസംഗിച്ച മണികണ്ഠനാല്‍ത്തറ
ആദ്യമായി മൂവര്‍ണ്ണക്കൊടി ഉയര്‍ത്തി കരുണാകരന്‍ യുവതുര്‍ക്കിയായത് ഈ തറയിലായിരുന്നു. 1942 ആഗസ്റ്റ് 12. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജ്. അടികൊണ്ട് വീഴുമ്പോഴും ആവേശത്തോടെ മുന്നോട്ട് കുതിച്ച് ആ തറയില്‍ മൂവര്‍ണ്ണക്കൊടി ചാര്‍ത്തി.
വിയ്യൂര്‍ജയില്‍.
സൂര്യകാന്തിപ്പൂവും ചെമ്പരത്തിപ്പൂവും കൂട്ടിത്തേച്ച് കുങ്കുമവര്‍ണ്ണമുണ്ടാക്കി ആര്യവേപ്പും മാവിലയും ചേര്‍ത്ത് പച്ചനിറം ചാലിച്ച്, നീലം കൊണ്ട് ചര്‍ക്ക വരച്ച് മൂവര്‍ണ്ണക്കൊടി ഉയര്‍ത്തിയതിവിടെയായിരുന്നു. നിറത്തിന് വലിയ ചന്തമുണ്ടായില്ലെങ്കിലും ആ പതാക കൈയിലേന്തിയപ്പോള്‍ കരുണാകരന്‍ എന്ന നേതാവിന്റെ ഉളളിലുണര്‍ത്തിയ വികാരത്തിന് ഒരുപാട് നിറങ്ങളായിരുന്നു. ജയില്‍ കെട്ടിടത്തിന്റെ മുകളില്‍ കൊടി ഉയര്‍ത്തിയപ്പോള്‍ ലോകം മുഴുവന്‍ കീഴടക്കിയതായും ഇന്ത്യ സ്വതന്ത്രയായതു പോലെയും തോന്നിയതായി അദ്ദേഹം എഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് പൊലീസിന്റെ നിഷ്ഠൂരമായ ബലപ്രയോഗങ്ങളെ എതിരിടാനും ആ മൂവര്‍ണ്ണക്കൊടി ഉയര്‍ത്തിയ വികാരമായിരുന്നു അദ്ദേഹത്തിന് ശക്തിയായത്.
ഗുരുവായൂര്‍.
ഗുരുവായൂരപ്പന്‍ ലീഡറുടെ മനസ്സില്‍ പ്രതിഷ്ഠയാകുന്നത് വിവാഹജീവിതത്തിന്റെ തുടക്കകാലത്താണ്. പിന്നീട് നാളിതുവരെ എല്ലാ മലയാളമാസം ഒന്നാം തീയതിയും കണ്ണനെ കാണാന്‍ അദ്ദേഹമെത്തി. ചുരുക്കം ചിലപ്പോള്‍ പല കാരണങ്ങളാലും ആ സന്ദര്‍ശനം മുടങ്ങിയിട്ടുണ്ട്. ഗുരുവായൂരപ്പഭക്തിയെക്കുറിച്ച് അദ്ദേഹം എഴുതി: "ജീവിതത്തില്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് ഭഗവാന്റെ കൃപ കൊണ്ടാണ്. എന്റെ ശരണാലയം ഭഗവാനാണ്. ആ വിശ്വാസം ഇന്നുവരെ തെറ്റിയിട്ടില്ല. വിളക്ക് കണികണ്ടാണ് ഞാന്‍ ഉണരുക പതിവ്. ആ വിളക്കാണ് എന്റെ സത്യം. എന്നെ തളളിപ്പറഞ്ഞവര്‍ വീണ്ടും എന്റെ മുന്നില്‍ വന്നിട്ടുണ്ട്. അപ്പോള്‍ ഞാന്‍ അഹങ്കരിച്ചില്ല. എന്റെ ഗുരുവായൂര്‍ യാത്രയെ കുറിച്ച് കെ. ആര്‍. ഗൌരി അമ്മ നിയമസഭയിലും പുറത്തും എത്രയോ വിമര്‍ശിച്ചു. അവരുടെ കൈയില്‍ ഗുരുവായൂരപ്പന്റെ പ്രസാദം കൊടുക്കാന്‍ എനിക്ക് യോഗമുണ്ടായി. ഒരിക്കല്‍ ഗുരുവായൂരില്‍ ചെന്നപ്പോള്‍ ആഞ്ഞം കൃഷ്ണന്‍നമ്പൂതിരി പറഞ്ഞതും അതു തന്നെ: കാരുണ്യനിധിയായ ഗുരുവായൂരപ്പന്‍ ഒരിക്കലും നമ്മെ കൈവിടുകയില്ല...."
2009 ല്‍ അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് മോചിതനായി ബോധം തെളിഞ്ഞപ്പോള്‍ കണ്ണന്റെ ചിത്രം ചോദിച്ച ലീഡര്‍.ആശുപത്രിക്കിടക്കയ്ക്കു സമീപം വച്ച ഭഗവാന്റെ ചിത്രം കണ്ട് നിര്‍വൃതിയിലാണ്ട ലീഡര്‍. മരണത്തെ മുഖാമുഖം കണ്ട് കിടക്കയില്‍ കിടന്ന് രാഷ്ട്രീയത്തിലെ ആ ഭീഷ്മാചാര്യന്‍ ഉളളുരുകിയപ്പോഴെല്ലാം കണ്ണന്‍ വിളികേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അദ്ദേഹത്തിന്റെ അനുയായികളും ആരാധകരുമെല്ലാം.
അഴീക്കോടന്‍ കുത്തേറ്റു വീണ ചെട്ടിയങ്ങാടി. കരുണാകരനെയും കോണ്‍ഗ്രസ്സിനെയുമൊക്കെ സംശയത്തിന്‍െറ മുള്‍മുനയിലേക്ക് കൊണ്ടു നിറുത്തിയ ആക്ഷേപങ്ങള്‍ ഇവിടെ നിന്നുയര്‍ന്നു. സി.പി.എം. നേതാവ് അഴീക്കോടന്‍ രാഘവന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തി കരുണാകരനെതിരെ ആരോപണം ഉയര്‍ത്തിയത് ആദ്യം നവാബായിരുന്നു. തൃശൂരിന്റെ നവാബ് രാജേന്ദ്രന്‍.
; ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്മൃതികൂടീരമുളള പൂങ്കുന്നം,
ചിത്രം വര പഠിച്ച ഫൈന്‍ ആര്‍ട്സ് കോളേജ്, എക്കാലവും വിജയക്കൊടി നാട്ടിയ വളക്കൂറുളള മാള മണ്ഡലം, പ്ളാന്റേഷന്‍ തൊഴിലാളികളെ കോര്‍ത്തിണക്കിയ വാണിയമ്പാറ-മലക്കപ്പാറ വനപ്രദേശം, ഓട്ടുകമ്പനിതൊഴിലാളികളെ സംഘടിപ്പിച്ച പുതുക്കാട്, റബര്‍തൊഴിലാളികളെ ഒന്നിച്ചു നിറുത്തിയ തട്ടില്‍ എസ്റ്റേറ്റ്.....അങ്ങനെ തൃശൂരിലെ പലതരം മണ്ണ്. ആ മണ്ണിലെ ചേറും ചെളിയും വിഷങ്ങളുമെല്ലാം വളമാക്കി വളര്‍ന്നു, പടര്‍ന്നു പന്തലിച്ചു, വടവൃക്ഷം കണക്കെ ആ പൂമരം!!!

No comments:
Post a Comment