സ്‌റ്റോക്ക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധനും മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറുമായ പീറ്റര്‍ ആര്‍തര്‍ ഡയമണ്ട്, നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡെയ്ല്‍ ടി. മോര്‍ട്ടെന്‍സെന്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പ്രഫസര്‍ ക്രിസ്റ്റഫര്‍ എ. പിസാരിഡെസ് എന്നിവരാണ് നൊബേലിന് അര്‍ഹരായത്.
വിപണി മൂല്യങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് ഇവര്‍ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ മൂന്ന് സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാളായി നേരത്തെ നാമനിര്‍ദേശം ചെയ്യപ്പെട്ടയാളാണ് പീറ്റര്‍ ഡയമണ്ട്.

No comments:
Post a Comment