ന്യൂഡല്‍ഹി: നമ്പര്‍ മാറാനുള്ള ബുദ്ധിമുട്ട് കാരണം ഒരേ മൊബൈല്‍ കമ്പനിയുടെ സേവനം തുടരുന്നവര്‍ക്ക് ഒരു ശുഭവാര്‍ത്ത. നിലവിലെ കമ്പനിയുടെ സേവനം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ കമ്പനി മാറാം. ഒരേ നമ്പറില്‍ തുടരാന്‍ സഹായിക്കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി എന്ന സംവിധാനം ഹരിയാനയില്‍ ഇന്ന് നടപ്പാക്കും. ഈ സൗകര്യം ഡിസംബര്‍ അവസാനത്തോടെ മറ്റ് സംസ്ഥാനങ്ങളിലും ലഭ്യമാവുമെന്ന് കരുതുന്നു
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കായി ഒരു മൊബൈല്‍ സന്ദേശം(എസ്.എം.എസ്) അയക്കേണ്ട ആവശ്യമേ ഉള്ളു. പോര്‍ട്ട്(PORT) എന്ന് ടൈപ്പ് ചെയ്തതിന് ശേഷം ഒരു സ്‌പേസ് ഇട്ട്, മൈബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്ത് സന്ദേശം 1900 എന്ന നമ്പറിലേക്ക് അയക്കുകയാണ് ചെയ്യേണ്ടത്. ഉടന്‍ തന്നെ നിലവിലെ കമ്പനിയില്‍ നിന്ന് പുതിയ കമ്പനിയിലേക്ക് നമ്പര്‍ മാറ്റുന്നതിനായുള്ള കോഡ് അഥവാ യുണീക്ക് പോര്‍ട്ടിങ് കോഡ് (യു.പി.സി) ഉപഭോക്താവിന് ലഭിക്കും. പിന്നീട് ഈ കോഡ് ഉള്‍പ്പെടുത്തി പുതിയ കമ്പനിയില്‍ അപേക്ഷ നല്‍കുകയാണ് വേണ്ടത്. അപേക്ഷ ലഭിച്ചാലുടന്‍ സേവനം ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ പുതിയ കമ്പനി കൈക്കൊള്ളും. ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ നമ്പര്‍ നിലനിര്‍ത്തികൊണ്ടുള്ള സേവനവും ലഭ്യമാകും. ഈ സേവനത്തിനായി പുതിയ കമ്പനിയ്ക്ക് 19 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാവുന്നതാണ്.
എന്നാല്‍, പോസ്റ്റ് പെയ്ഡ് സേവനങ്ങളില്‍ ഈ സൗകര്യത്തിനായി അപേക്ഷിക്കും മുന്‍പ് അവസാന മാസത്തെ ബില്‍ തുക അടച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. അടച്ചില്ലെങ്കില്‍ അപേക്ഷ നിരാകരിക്കപ്പെടും. എന്നാല്‍ പ്രീപെയ്ഡ് ഉപഭോക്താവിനെ സംബന്ധിച്ച് പഴയ അക്കൗണ്ടിലെ ബാക്കി തുക പുതിയതില്‍ ലഭ്യമാവുകയില്ല.
ഒരു തവണ കമ്പനി മാറിയാല്‍ 90 ദിവസം കഴിഞ്ഞ് മാത്രമേ വീണ്ടുമൊരു മാറ്റം സാധ്യമാവൂ. പുതിയ സേവനം ലഭ്യമാകുന്നതോടെ മൊബൈല്‍ കമ്പനികള്‍ സേവനം മെച്ചപ്പെടുത്താന്‍ നിര്‍ബന്ധിതരാവുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) വ്യക്തമാക്കി. പുതിയ സംവിധാനം സി.ഡി.എം.എ വിഭാഗത്തെയായിരിക്കും ബാധിക്കുക. സി.ഡി.എം.എ വിഭാഗത്തില്‍ നിന്നും ജി.എസ്.എം വിഭാഗത്തിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കുണ്ടാവുമെന്നാണ് നിരീക്ഷിക്കുന്നത്.

മുംബൈ: മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം എത്തുന്നതോടുകൂടി ഉപഭോക്താക്കള്‍ ചോരുന്നത് തടയാന്‍ മൊബൈല്‍ കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്തെത്തി. കുറഞ്ഞ താരിഫ് നിരക്കുകളും അവതരിപ്പിച്ചതോടെ കമ്പനികള്‍ക്കിടയിലുള്ള താരിഫ് യുദ്ധം പരകോടിയിലെത്തും. പ്രീപെയ്ഡിനെ അപേക്ഷിച്ച് പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ ചോരുന്നതാണ് കമ്പനികള്‍ക്ക് തലവേദന സൃഷ്ടിക്കുക.
രാജ്യത്തെ പോസ്റ്റ്‌പെയ്ഡ് ഉപോഭോക്തള്‍ മൊത്തം വരിക്കാരുടെ ഏഴു ശതമാനം മാത്രമാണ്. എന്നാല്‍, ഇവര്‍ അടിക്കടി കമ്പനി മാറാത്തതിനാല്‍ ഈ വിഭാഗത്തില്‍ സേവന ദാതാക്കള്‍ക്ക് അധികം ഓഫറുകള്‍ നല്‍കേണ്ടി വന്നിട്ടില്ല.
അതേസമയം, 40 ശതമാനത്തോളം പ്രീപെയ്ഡ് ഉപഭോക്താക്കള്‍ വര്‍ഷാ വര്‍ഷം കമ്പനി മാറുന്നവരാണ്. എങ്കിലും ഇൗ മേഖലയിലുള്ള മത്സരവും ശക്തമാകുമെന്നാണ് കരുതുന്നത്.
പത്ത് ശതമാനത്തോളം ഉപഭോക്താക്കള്‍ ആദ്യ വര്‍ഷം തന്നെ പുതിയ സംവിധാനം ഉപയോഗിക്കുമെന്നാണ് ട്രായുടെ വിലയിരുത്തല്‍. എന്നാല്‍, മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് അഞ്ച് ശതമാനമായി ചുരുങ്ങുമെന്നും ട്രോയ് പറയുന്നു. അതേസമയം, 10-15 ശതമാനം ഉപഭോക്താക്കള്‍ പുതിയ സൗകര്യം ഉപയോഗപ്പെടുത്തുമെന്ന് നിരീക്ഷകരുടെ അഭിപ്രായം.

No comments:
Post a Comment