       മിനാ: ഹജ്ജില്‍ പങ്കെടുത്തവരെ കുറിച്ചുള്ള കൂടുതല്‍ കൃത്യമായ കണക്ക് സൗദി  ഹജ്ജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം പുറത്തു വിട്ടു. ഇതനുസരിച്ച് 28  ലക്ഷത്തോളം തീര്‍ഥാടകരാണ് ഈ വര്‍ഷം വിശുദ്ധ ഹജ്ജ് അനുഷ്ഠിച്ചത് (2789399  ഹാജിമാര്‍). ഇതില്‍ 1799601 ഹാജിമാര്‍ 181 രാജ്യങ്ങളില്‍ നിന്നായി  എത്തിയവരാണ്. 989798 ഹാജിമാര്‍ സൗദിയ്ക്കകത്തു നിന്ന് പ്രവാസികളും  സ്വദേശികളുുമായ ആഭ്യന്തര തീര്‍ഥാടകരാണെന്നും പുറത്തു വിട്ട കണക്ക്  വെളിപ്പെടുത്തി.
ചരിത്രത്തിലാദ്യമായി ഈ വര്‍ഷം നടപ്പിലാക്കിയ ഹജ്ജ് ട്രെയിന്‍ ഹജ്ജ് കാഴ്ചകള്‍ക്ക് മനോഹാരിതവും ഒപ്പം ഗാംഭീര്യവും പകര്‍ന്ന ചിത്രം സമ്മാനിച്ചു. തീര്‍ഥാടക സാഗരത്തിന് മീതേ ഭൂനിരപ്പില്‍ നിന്നുയരുന്ന തലങ്ങും വിലങ്ങും ചീറിപ്പാഞ്ഞ ഹജ്ജ് ട്രെയിനുകള്‍ ഈ വര്‍ഷത്തെ ഹജ്ജിന്റെ അവിസ്മരണീയ മുദ്രയായി.

No comments:
Post a Comment