മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്റര്‍നെറ്റ് കണക്ഷനോ ജി.പി.ആര്‍.എസ് സൗകര്യമോ ഇല്ലാതെ തന്നെ മൊബൈലുകളില്‍ ഇനി ഫെയ്‌സ്ബുക്ക് ലഭിക്കും. ഏതുതരം ഹാന്‍ഡ് സെറ്റുകളിലും ഫെയ്‌സ്ബുക്ക് ലഭ്യമാക്കാനുതകുന്ന പുതിയ ആപ്ലിക്കേഷനാണ് ഇതിന് സഹായിക്കുന്നത്.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളായ u20pia ന്ന സ്ഥാപനമാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. 'അണ്‍സ്‌ട്രെക്‌ച്ചേര്‍ഡ് സപ്ലിമെന്ററി ഡാറ്റ' ( യു.എസ്.എസ്.ഡി) എന്ന ടെക്‌നോളജിയാണ് ഇതിന് സഹായിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സുമേഷ് മേനോന്‍ പറഞ്ഞു.
മൊബൈല്‍ കമ്പനികള്‍ സാധാരണയായി ഉപയോഗിക്കുന്ന സംവിധാനമാണ് യു.എസ്.എസ്.ഡി. ബാലന്‍സ് വിവരങ്ങളും മറ്റ് സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സാധാരണയായി ഈ സംവിധാനത്തിലൂടെയാണ് അറിയിക്കാറുള്ളത്.
എന്നാല്‍ മറ്റുള്ളവരുടെ ഫെയ്‌സ്ബുക്ക് വോള്‍സിലെ അപ്‌ഡേറ്റുകള്‍ കാണാനും കമന്റ് പോസ്റ്റ് ചെയ്യാനും മാത്രമേ പുതിയ സംവിധാനം സഹായിക്കുകയുള്ളു. ചിത്രങ്ങളും ഗ്രാഫിക്‌സുകളും ഒന്നും യു.എസ്.എസ്.ഡിയില്‍ ചെയ്യാന്‍ സാധിക്കില്ല. മൊബൈലിലൂടെ എസ്.എം.എസ് അയക്കുന്നതുപോലെയായിരിക്കും ഇതിന്റെയും പ്രവര്‍ത്തനം- സുരേഷ് മേനോന്‍ പറഞ്ഞു.
ഭാരതി എയര്‍ടെല്ലുമായി ചേര്‍ന്നാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് യുഎസ്എസ്ഡി സേവനം സൗജന്യനിരക്കില്‍ ലഭിക്കുന്നതാണ്. അതേസമയം ഫെയ്‌സ്ബുക്കിന്റെ മുഴുവന്‍ സൗകര്യങ്ങള്‍ക്കും ലഭിക്കണമെങ്കില്‍ ദിവസം ഒരു രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം.
No comments:
Post a Comment