"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Monday, 16 May 2011

രണ്ടുരൂപയ്ക്ക് 28 കിലോ അരി



സംസ്ഥാനത്തെ ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് മെയില്‍ രണ്ടുരൂപ നിരക്കില്‍ 28 കിലോ അരിക്കും ഏഴ് കിലോ ഗോതമ്പിനും അര്‍ഹത ഉണ്ടാവുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് കിലോക്ക് 8.90 രൂപ നിരക്കില്‍ പരമാവധി 10 കിലോ വരെ അരിയും 6.70 രൂപ നിരക്കില്‍ രണ്ട് കിലോ വരെ ഗോതമ്പും സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് ലഭിക്കും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഈ അളവില്‍ അരിക്കും ഗോതമ്പിനും അര്‍ഹതയുണ്ടാവും. രണ്ടുരൂപ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയുള്ള എല്ലാ എ.പി.എല്‍. കാര്‍ഡുടമകളും അപേക്ഷാഫോറം റേഷന്‍കാര്‍ഡ് സഹിതം അതത് താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തിക്കുന്നതിന് റേഷന്‍കടകളില്‍ ഏല്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക റേഷന്‍കടകളിലും www.civilsupplieskerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം ലഭിക്കും. എ.എ.വൈ. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ടുരുപ നിരക്കില്‍ 35 കിലോ അരി ഓരോ മാസവും ലഭിക്കും. അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 10 കിലോ അരി സൗജന്യമായി നല്‍കും. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് അഞ്ചുലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് രണ്ടുലിറ്റര്‍ മണ്ണെണ്ണയും പ്രതിമാസം 12.30 മുതല്‍ 12.70 വരെ നിരക്കില്‍ ലഭിക്കും. കിലോഗ്രാമിന് 13.50 നിരക്കില്‍ ബി.പി.എല്‍-എ.എ.വൈ. വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര ഓരോ മാസവും ലഭിക്കും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കിലോഗ്രാമിന് 12 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് രണ്ട് കിലോ ആട്ട പ്രതിമാസം കിട്ടും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജനവരി മുതല്‍ ജൂണ്‍ വരെ ഒരുമിച്ചോ തവണകളായോ 12.70 നിരക്കിലുള്ള 17 കിലോ അരിയും 9.20 രൂപ നിരക്കില്‍ എട്ട് കിലോ ഗോതമ്പും ലഭിക്കും. പരാതി 18004251550 ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ലാ / താലൂക്ക് സപ്ലൈ ഓഫീസിലോ അറിയിക്കാം.

No comments:

Post a Comment