"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Sunday, 29 May 2011

നികുതി ലാഭിക്കാന്‍ നിക്ഷേപ പദ്ധതികളേറെ



പുതുതായി ലഭ്യമായ അടിസ്ഥാനസൗകര്യ ബോണ്ടുകളിലെ നിക്ഷേപമുള്‍പ്പെടെ 1.2 ലക്ഷം രൂപ സമ്പാദ്യമാക്കി മാറ്റിയാല്‍ ആദായനികുതിയിനത്തില്‍ നല്ലൊരു തുക ലാഭിക്കാനാവും. ഭാവിയില്‍ ഇവയൊക്കെ മികച്ച നിക്ഷേപമായി മാറുകയുംചെയ്യും


നിക്ഷേപങ്ങളിലൂടെ ആദായനികുതിബാധ്യ ത കുറയ്ക്കാം. പുതുതായി ലഭ്യമായ അടിസ്ഥാ നസൗകര്യബോണ്ടുകളിലെ നിക്ഷേപമുള്‍പ്പെ ടെ 1.2 ലക്ഷം രൂപ ഇത്തവണ സമ്പാദ്യമാക്കി മാറ്റിയാല്‍ ആദായനികുതിയിനത്തില്‍ നല്ലൊ രു തുക ലാഭിക്കാനാവും. ഭാവിയില്‍ ഇവ യൊക്കെ മികച്ച നിക്ഷേപമായി മാറുകയും ചെയ്യും. ഇക്കഴിഞ്ഞ ബജറ്റില്‍ ആദായനികുതി നിരക്കുകളില്‍ തെല്ലൊരു ആശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും വിലക്കയറ്റത്തിനു മുന്നില്‍ ഇത്തരം ആശ്വാസങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്.

80 സി, 80 സിസിസി, 80 സിസിഡി വകുപ്പുകള്‍ നികുതിദായകര്‍ക്ക് സുപരിചിതമായി. മൂന്ന് വകുപ്പുകളിലും കൂടി നിക്ഷേപം നടത്താവുന്ന കൂടിയ പരിധി ഒരുലക്ഷം രൂപയായി തുടരുന്നു. ഈ പരിധിയെത്തി നില്‍ക്കുന്ന നികുതിദായകര്‍ക്ക് ഈ വര്‍ഷം മുതല്‍ ലഭ്യമായ നിക്ഷേപപദ്ധതിയാണ് അടിസ്ഥാനസൗകര്യ ബോണ്ടു കള്‍.

2012-17 കാലഘട്ടത്തില്‍ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയില്‍ ഒരുലക്ഷം കോടി ഡോളര്‍ നിക്ഷേപമുണ്ടാകണമെന്നാണ് ആസൂത്രണ കമ്മീഷന്‍ ലക്ഷ്യമിടുന്നത്. നടപ്പുപദ്ധതി ഘട്ടത്തില്‍ 50 കോടി ഡോളറിന്റെ നിക്ഷേപമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് 2010 ലെ ബജറ്റിലൂടെ 20,000 രൂപയുടെ അധിക കിഴിവ് ലഭ്യമാക്കുന്ന വകുപ്പ് 80 സിസിഎഫ് അവതരിപ്പിച്ചത്.
വിജ്ഞാപനപ്രകാരം എല്‍.ഐ.സി, ഐ.എഫ്.സി.ഐ, ഐ.ഡി.എഫ്.സി. എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുറമെ റിസര്‍വ് ബാങ്ക് അംഗീകരിച്ച ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ കമ്പനികള്‍ക്കും ഇത്തരം ബോണ്ടുകള്‍ ഇറക്കാന്‍ അനുമതിയുണ്ട്.

ഇങ്ങനെയുള്ള ബോണ്ടുകളില്‍ വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ എന്നീ ഗണങ്ങളില്‍പെട്ട നികുതിദായകര്‍ക്ക് നിക്ഷേപം നടത്താം. 5,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താമെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ കിഴിവായി അവകാശപ്പെടാവുന്നത് 20,000 രൂപയ്ക്ക് മാത്രമാണ്.

ബോണ്ടുകളുടെ കാലപരിധി 10 വര്‍ഷമാണെങ്കിലും ലോക്ക്-ഇന്‍-പിരീഡ് 5 വര്‍ഷമാണ്. ലോക്ക്-ഇന്‍ പിരീഡിനു ശേഷം പണമായി മാറ്റുകയോ പണയം വെയ്ക്കുകയോ ആവാം. നിക്ഷേപകര്‍ 'പാന്‍' വിവരങ്ങള്‍ നല്‍കണം . ഡീ മാറ്റ് അക്കൗണ്ട് വഴിയും നിക്ഷേപം നടത്താം. പലിശയ്ക്ക് നികുതി ബാധ്യതയുണ്ട്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം

ജീവിതസായാഹ്നത്തില്‍ നിക്ഷേപം നടത്തേണ്ട പദ്ധതിയാണിതെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം. എന്നാല്‍, മുതല്‍മുടക്കിനുള്ള പണം സ്വരൂപിക്കാന്‍ 45 വയസ്സുമുതലെങ്കിലും ശ്രമിക്കുന്നതാണ് വിവേകം. കാരണം, ഇത്തരം സ്‌കീമുകളില്‍ ഏറ്റവും കൂടുതല്‍ പലിശ നേടിത്തരുന്ന സമ്പാദ്യപദ്ധതിയാണിത് എന്നതുതന്നെ. എന്നാല്‍, ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന കൂടിയ പരിധി 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പദ്ധതിയില്‍ ചേരുന്നതിനുള്ള കുറഞ്ഞ പ്രായം 60 വയസ്സാണ്.

(സൂപ്പര്‍ആന്വേഷനിലൂടെയോ അല്ലാതെയോ റിട്ടയര്‍ ചെയ്തവര്‍ക്ക് പ്രായം 55-എന്നാല്‍ റിട്ടയര്‍ചെയ്ത തീയതിമുതല്‍ 6 മാസത്തിനുള്ളില്‍ നിക്ഷേപം നടത്തിയിരിക്കണം). 2007 ഏപ്രില്‍ മുതല്‍ ഈ നിക്ഷേപങ്ങള്‍ക്കും വകുപ്പ് 80സി പ്രകാരമുള്ള കിഴിവിനര്‍ഹതയുണ്ടെങ്കിലും ഒരുലക്ഷം എന്ന കടമ്പ അവശേഷിക്കുന്നു. അതിനാല്‍ മുന്‍പുള്ള വര്‍ഷങ്ങളില്‍ മറ്റു നിക്ഷേപങ്ങള്‍ നടത്തി വകുപ്പ് 80 സിയുടെ പൂര്‍ണ പ്രയോജനം നേടിയശേഷം 60 അഥവാ 55 തികയുന്നവര്‍ഷം അവ പിന്‍വലിച്ച് ഈ പദ്ധതിയിലേക്ക് മാറ്റി കൂടുതല്‍ പലിശയും നികുതിലാഭവും നേടിയെടുക്കുന്നതാവും അഭിലഷണീയം.

ഈ പദ്ധതിയില്‍ 10,000 രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപം നടത്തേണ്ടത്. കാലാവധി 5 വര്‍ഷം. സ്വന്തംപേരിലോ ജീവിത പങ്കാളിയുമായി ജോയിന്റായോ നിക്ഷേപം നടത്താം. പലിശയ്ക്ക് നികുതി ബാധ്യതയുണ്ട്; ടിഡിഎസും ബാധകം.


വകുപ്പ് 80 സിസിഡി

സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ അവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ അഥവാ മറ്റ് അംഗീകൃത ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ നടത്തുന്ന ആദായനികുതി നിയമത്തിലെ 10 (23 എബി) പ്രകാരമുള്ള ആന്വിറ്റി ഫണ്ടുകള്‍. ഇതിലേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് വകുപ്പ് 80 സിസിസിപ്രകാരം നേരത്തെ പറഞ്ഞ ഒരുലക്ഷം രൂപ എന്ന മൊത്തം പരിധിക്കുവിധേയമായി കിഴിവിന് അര്‍ഹതയുണ്ട്. വ്യവസ്ഥകള്‍:

1. നിക്ഷേപത്തോട് കാലാകാലങ്ങളില്‍ ചേര്‍ക്കുന്ന പലിശ അഥവാ ബോണസിന് പുനര്‍നിക്ഷേപം എന്നനിലയില്‍ കിഴിവിന് അര്‍ഹതയില്ല.
2. ഈ പദ്ധതിപ്രകാരമുള്ള നിക്ഷേപം സറണ്ടര്‍ചെയ്യുകയാണെങ്കില്‍ അങ്ങനെ ലഭിക്കുന്ന തുകയില്‍ ഈ വകുപ്പുപ്രകാരം അവകാശപ്പെട്ട കിഴിവിന്റെ ഭാഗം സറണ്ടര്‍ചെയ്യുന്ന വര്‍ഷത്തെ വരുമാനമായി കണക്കാക്കി നികുതിവിധേയമാക്കും.
3. പദ്ധതിപ്രകാരം ലഭിക്കുന്ന പെന്‍ഷന്‍, ബോണസ് എന്നിവയും അതതുവര്‍ഷത്തെ വരുമാനമായി കണക്കാക്കും.
4. നോമിനിക്ക് ലഭിക്കുന്ന തുക അവരുടെ വരുമാനമായി പരിഗണിച്ച് ലഭിക്കുന്ന വര്‍ഷം നികുതിബാധ്യതവരും.

വകുപ്പ് 80 സിസിഡി

കേന്ദ്രസര്‍ക്കാരിന്റെ പുതിയ പെന്‍ഷന്‍ പദ്ധതിപ്രകാരം കേന്ദ്ര ജീവനക്കാര്‍ 2004 ഏപ്രില്‍ മുതല്‍ അടക്കുന്ന തുകകള്‍ക്കും മുന്‍പറഞ്ഞ ഒരുലക്ഷം രൂപ എന്ന പരിധിക്കുവിധേയമായി കിഴിവ് ലഭ്യമാണ്. ഈ പദ്ധതി സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും സ്വയം തൊഴില്‍ചെയ്യുന്നവര്‍ക്കും 2008-09 മുതല്‍ ബാധകമാക്കിയിട്ടുണ്ട്. പ്രധാന വ്യവസ്ഥകള്‍:

1. ജീവനക്കാരന്‍ അടക്കുന്ന തുകയില്‍ ശമ്പളത്തിന്റെ 10 ശതമാനം എന്ന പരിധിക്കുവിധേയമായി കിഴിവ് ലഭ്യമാണ്. ഇതിലേക്കായി ശമ്പളം എന്ന പദത്തിന്റെ നിര്‍വചനത്തില്‍ അടിസ്ഥാനശമ്പളവും തൊഴില്‍കരാര്‍പ്രകാരം ഡിഎ ലഭ്യമാണെങ്കില്‍ ആ തുകയും ഉള്‍പ്പെടും.
2. സ്വയം തൊഴില്‍ചെയ്യുന്നവരുടെ മൊത്തവരുമാനത്തിന്റെ (ഗ്രോസ് ടോട്ടല്‍ ഇന്‍കം) 10 ശതമാനംവരെ കിഴിവായി ലഭിക്കും.
3. കേന്ദ്രസര്‍ക്കാര്‍ അഥവാ മറ്റു തൊഴിലുടമ അടയ്ക്കുന്ന, ശമ്പളത്തിന്റെ 10 ശതമാനത്തില്‍ കൂടാത്ത വിഹിതത്തിനും കിഴിവിന് അര്‍ഹതയുണ്ട്. ഇവിടെ ഒരു സംശയം ഉയര്‍ന്നേക്കാം. കേന്ദ്രസര്‍ക്കാര്‍, അഥവാ മറ്റു തൊഴിലുടമ അടയ്ക്കുന്ന വിഹിതത്തിനും ജീവനക്കാരന് കിഴിവ് നല്‍കുന്നത് ന്യായമാണോ? ഒറ്റനോട്ടത്തില്‍ കേന്ദ്രസര്‍ക്കാരും മറ്റും ജീവനക്കാരനുവേണ്ടി അടയ്ക്കുന്ന തുകയ്ക്കും കിഴിവ് നല്‍കുന്നത് ശരിയല്ലെന്നു തോന്നാമെങ്കിലും ഈ പദ്ധതിയില്‍നിന്നും തിരികെ ലഭിക്കുന്ന മൊത്തം തുകയ്ക്കും അവ ലഭിക്കുന്ന വര്‍ഷം ജീവനക്കാരന്‍ നികുതി നല്‍കണമെന്ന വസ്തുത പരിഗണിച്ചാല്‍ അന്യായമെന്ന് പറയാനാവില്ല. ഇതു സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് 29-9-2008ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നമ്പര്‍ 9/2008 (എഫ്. നം. 275/192/2008-ഐടി (ബി) പ്രസക്തമാണ്.
4. 3-ല്‍ പറഞ്ഞിരിക്കുന്നതുപോലെ ഈ പദ്ധതിയില്‍ നിന്ന് വിരമിക്കുന്നതുവഴിയോ അക്കൗണ്ട്അവസാനിക്കുമ്പോഴോ ലഭിക്കുന്ന മൊത്തം തുകയ്ക്കും നികുതി ദായകനോ നോമിനിക്കോ നികുതി ബാധ്യത വന്നുചേരും.
5. കാലാകാലങ്ങളില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുകകള്‍ക്കും നികുതി ബാധ്യതയുണ്ട്.

ഭവനവായ്പയുടെ പലിശ

ഭവനവായ്പയുടെ മുതല്‍ തിരിച്ചടവിനും മറ്റും വകുപ്പ് 80 സി പ്രകാരമുള്ള കിഴിവിന് അര്‍ഹതയുണ്ട്. ഇതിനുപരിയായി ഭവനവായ്പാ പലിശയ്ക്കും നികുതിയാശ്വാസം വകുപ്പ് 24(ബി) പ്രകാരം ലഭ്യമാണ്. ഈ രണ്ടു വകുപ്പുകള്‍ തമ്മിലുള്ള ഒരു താരതമ്യമടക്കം വ്യവസ്ഥകള്‍ വിശദീകരിക്കാം:

1. വകുപ്പ് 80സി-ല്‍ നിന്നും വ്യത്യസ്തമായി ഈ നികുതിയാശ്വാസം ഒരു കിഴിവല്ല; കൃര്ൗവ ശി്ൗ സ്ുീവ ്യി്്യവിറള്‍ എന്ന വരുമാന ഗണത്തിലെ നഷ്ടം (ചവഷമറഹ്വവ കൃര്ൗവ) ആയി പരിഗണിച്ച് മറ്റ് വരുമാനങ്ങളുമായി തട്ടിക്കിഴിച്ചാണ് നികുതിയാശ്വാസം ലഭ്യമാക്കുന്നത്.
2. മുതല്‍ തിരിച്ചടവിനുള്ള പരിധി ഒരു ലക്ഷം എന്ന മൊത്തം പരിധിക്കുള്ളില്‍ ഉള്‍പ്പെടും. പലിശ സംബന്ധിച്ചാണെങ്കില്‍ ഈ പരിധി 1.50 ലക്ഷം രൂപയാണ്. എന്നാല്‍ വായ്പയെടുത്ത വര്‍ഷാന്ത്യം മുതല്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ വീട് വാങ്ങുകയോ പണികഴിപ്പിക്കുകയോ ചെയ്തിരിക്കണം. അല്ലാത്തപക്ഷം കൂടിയ പരിധി 30,000 രൂപയായി പരിമിതപ്പെടും. പലിശയ്ക്കുള്ള കിഴിവിന്റെ പരിധി സ്വന്തം താമസത്തിനുപയോഗിക്കുന്ന ഭവനത്തിനായെടുത്ത പലിശയ്ക്ക് മാത്രമാണ്. വാടകയ്ക്ക് നല്‍കി വരുമാനമുണ്ടാക്കുമ്പോള്‍ ആ വരുമാനത്തില്‍ നിന്നുമുള്ള കിഴിവിന് പരിധികളില്ല. (നഷ്ടവും സംഭവിക്കാം).
3. വകുപ്പ് സി. പ്രകാരമുള്ള കിഴിവ് വായ്പ അടച്ചുതുടങ്ങുമ്പോള്‍ മുതല്‍ തന്നെ ലഭ്യമാണ്. എന്നാല്‍ വകുപ്പ് 24(ബി) പ്രകാരമുള്ള പലിശയ്ക്കുള്ള നികുതിയിളവ് ഭവനം വാങ്ങുകയോ സ്വായത്തമാക്കുകയോ ചെയ്യുന്ന തീയതി മുതല്‍ മാത്രമാണ് ലഭ്യമാവുക. അതിന് മുന്‍പുള്ള പലിശ അഞ്ച് തുല്യ ഗഡുക്കളായി വീതിച്ച് അവകാശപ്പെടണം. തന്നാണ്ടിലെ പലിശയും ചേര്‍ത്ത് മൊത്തം ഒരു വര്‍ഷത്തെ പരിധി 1.50 ലക്ഷം രൂപ തന്നെ.
4. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പയിന്മേലുള്ള പലിശയ്ക്ക് മാത്രമേ കിഴിവ് ലഭിക്കൂ എന്ന് വകുപ്പ് 80 സിയിലുള്ള വ്യവസ്ഥ വകുപ്പ് 24(ബി)യില്‍ ഇല്ല. അതിനാല്‍ ബന്ധുക്കള്‍ക്കും സ്‌നേഹിതര്‍ക്കും നല്‍കുന്ന പലിശയും അവകാശപ്പെടാം.
5. വകുപ്പ് 80 സിയില്‍ ലഭിക്കുന്ന കിഴിവ് ഭവനം വാങ്ങുന്നതിനോ പണികഴിപ്പിക്കുന്നതിനോ വേണ്ടി എടുത്ത വായ്പകളുടെ മുതല്‍ തിരിച്ചടവിന് മാത്രമാണ് ലഭ്യം.
അറ്റകുറ്റപ്പണികള്‍, പുതുക്കിപ്പണിയല്‍, നവീകരണം എന്നിവയ്ക്കായെടുത്ത വായ്പാ തിരിച്ചടവിന് കിഴിവ് ലഭ്യമല്ല. എന്നാല്‍ ഇങ്ങനെ ഒരു വേര്‍തിരിവ് വകുപ്പ് 24 (ബി)യില്‍ പറയുന്നില്ല. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കായെടുത്ത വായ്പാ പലിശ സ്വന്തം താമസത്തിനുപയോഗിക്കുന്ന ഭവനത്തിനാണെങ്കില്‍ 30,000 രൂപ വരെ കുറവുചെയ്യാം. വാടകയ്ക്ക് നല്‍കിയ ഭവനങ്ങളെ സംബന്ധിച്ചാണെങ്കില്‍ പൂര്‍ണമായും കിഴിവ് അവകാശപ്പെടാം.
6. വകുപ്പ് 24 (ബി) പ്രകാരമുള്ള നികുതിയാശ്വാസത്തിനുള്ള പരിധി നിര്‍ണയിക്കുന്നതില്‍ സ്വന്തം താമസത്തിനുള്ള കെട്ടിടം എന്നും വാടകയ്ക്ക് നല്‍കിയ കെട്ടിടം എന്നും വേര്‍തിരിവുണ്ട്. എന്നാല്‍ വകുപ്പ് 80സി-ല്‍ ഈ വിവേചനമില്ല. ഈ വകുപ്പുപ്രകാരം കെട്ടിടം താമസത്തിനുള്ളത് ആയിരിക്കണമെന്ന് മാത്രമേ നിബന്ധനയുള്ളൂ (വാണിജ്യ കെട്ടിടങ്ങള്‍ക്ക് വകുപ്പ് 80 സി ബാധകമല്ല).
7. വകുപ്പ് 80 സി പ്രകാരമുള്ള കിഴിവ് അടവ് നടത്തുമ്പോള്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍ വകുപ്പ് 24(ബി)ക്കുള്ള ഇളവ് പലിശ ബാധ്യത വരുമ്പോള്‍ത്തന്നെ (അടവ് നടത്തിയില്ലെങ്കിലും) ലഭ്യമാണ്.
8. വകുപ്പ് 80 സിയിലെ വ്യവസ്ഥ പ്രകാരം കെട്ടിടം അഞ്ചുവര്‍ഷത്തിന് മുന്‍പ് കൈമാറ്റം ചെയ്യാനാവില്ല. അതിന് മുന്‍പ് കൈമാറ്റം ചെയ്താല്‍ ആ വര്‍ഷത്തെ കിഴിവ് അവകാശപ്പെടാനാവില്ലെന്ന് മാത്രമല്ല, മുന്‍പ് അനുവദിച്ച കിഴിവുകള്‍ വില്പന നടത്തുന്ന വര്‍ഷത്തെ വരുമാനമായി പരിഗണിച്ച് നികുതിയും നല്‍കണം. (മൂലധന നേട്ടത്തിന് പുറമെയാണിത്). ഇങ്ങനെ ഒരു നിബന്ധന വകുപ്പ് 24(ബി)യില്‍ ഇല്ല.

വിദ്യാഭ്യാസ വായ്പ

വിദ്യാഭ്യാസം പരോക്ഷമായ നിക്ഷേപം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ട്യൂഷന്‍ ഫീസിന് വകുപ്പ് 80സി പ്രകാരം നല്‍കുന്ന കിഴിവുപോലെ തന്നെ വിദ്യാഭ്യാസ വായ്പകളുടെ പലിശയ്ക്കും വ്യവസ്ഥകള്‍ക്ക് വിധേയമായി കിഴിവ് അനുവദിച്ചിരിക്കുന്നത്. ഈ കിഴിവിന് പരിധിയില്ല. പ്രധാന വ്യവസ്ഥകള്‍:

1. സ്വന്തം ഉപരിപഠനത്തിനായോ ജീവിതപങ്കാളി, മക്കള്‍ എന്നിവരുടെ ഉപരിപഠനത്തിനായോ എടുത്ത വിദ്യാഭ്യാസ വായ്പയുടെ പലിശയടവിനാണ് കിഴിവിനര്‍ഹത. 'ഉപരിപഠനം' എന്ന വാക്കിന്റെ നിര്‍വചനം 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ ഉദാരവത്കരിച്ചത് നികുതിദായകര്‍ക്ക് ആശ്വാസകരമായി. സീനിയര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ അഥവാ തത്തുല്യ പരീക്ഷ പാസ്സായശേഷം നടത്തുന്ന കോഴ്‌സ് എന്നാണ് നിര്‍വ്വചനം. ഉദാഹരണം വഴി പുതുക്കിയ നിര്‍വ്വചനത്തിന്റെ പ്രയോജനം വ്യക്തമാക്കാം. ഹയര്‍സെക്കന്‍ഡറി പരീക്ഷ പാസ്സായശേഷം കോമേഴ്‌സ്യല്‍ പൈലറ്റ് കോഴ്‌സിനു ചേരാന്‍ വേണ്ടി വായ്പയെടുത്താല്‍ അത് 2008-09വര്‍ഷം വരെ 'ഉപരിപഠനം' എന്ന നിര്‍വ്വചനത്തില്‍ വരുമായിരുന്നില്ല, വകുപ്പ് 80-ഇയുടെ പ്രയോജനവും ലഭിക്കുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ കോഴ്‌സിനും ഇതുപോലുള്ള മറ്റു കോഴ്‌സുകള്‍ക്കും അര്‍ഹതയുണ്ട്.

2. ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തില്‍ നിന്നോ അംഗീകൃത ധര്‍മ്മസ്ഥാപനത്തില്‍ നിന്നോ എടുത്ത വിദ്യാഭ്യാസ വായ്പകളുടെ പലിശ മാത്രമാണ് കിഴിവിനര്‍ഹതപ്പെട്ടത്. സാമ്പത്തിക സ്ഥാപനം എന്ന പദത്തിന്റെ നിര്‍വ്വചനവും വകുപ്പില്‍ തന്നെ ലഭ്യമാണ്. ഇതുപ്രകാരം 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിന്റെയും പ്രസ്തുത നിയമത്തിലെ 51-ാം വകുപ്പിന്റെയും പരിധിയില്‍ വരുന്ന സ്ഥാപനം അഥവാ കമ്പനി, കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം പ്രഖ്യാപിച്ച ധനകാര്യ സ്ഥാപനം എന്നിവ നിര്‍വ്വചനത്തില്‍പ്പെടുന്നു. ആദായ നികുതി നിയമത്തിലെ 10(23സി), 80ജി(2)(എ) എന്നിവ പ്രകാരമുള്ള സ്ഥാപനങ്ങളെയാണ് 'അംഗീകൃത ധര്‍മ്മസ്ഥാപനം' എന്ന പദത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

3. പലിശ അടയ്ക്കാന്‍ തുടങ്ങുന്ന വര്‍ഷം മുതല്‍ പിന്നീടുള്ള ഏഴു വര്‍ഷം അഥവാ വായ്പ തീരുന്നവര്‍ഷം വരെ കിഴിവ് അവകാശപ്പെടാം. മുതല്‍ തിരിച്ചടവിന് നികുതിയിളവില്ല.

മെഡിക്ലെയിം

ഭീമമായ ചികിത്സാ ചെലവ് താങ്ങാന്‍ ഉതകുന്ന പദ്ധതിയാണ് മെഡിക്ലെയിം പോളിസികള്‍. ഇതിലേക്ക് അടയ്ക്കുന്ന പ്രീമിയങ്ങള്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 80ഡി പ്രകാരം കിഴിവിന് അര്‍ഹമാണ്. പ്രധാന വ്യവസ്ഥകള്‍.

1. സ്വന്തം പേരിലോ, ജീവിതപങ്കാളി, മക്കള്‍, മാതാപിതാക്കള്‍ എന്നിവരുടെ പേരിലോ അടയ്ക്കുന്ന പ്രീമിയങ്ങള്‍ക്ക് പൊതുവേ ലഭിക്കുന്ന കിഴിവ് 15000രൂപയാണെങ്കിലും മാതാപിതാക്കള്‍ക്കായി അടയ്ക്കുന്ന പ്രീമിയങ്ങള്‍ക്ക് മറ്റൊരു 15000രൂപവരെ കിഴിവ് ലഭിക്കും. ഇവരിലാരെങ്കിലും സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ പരിധി 20,000രൂപയായി ഉയരും.
2. ക്യാഷ് ഒഴിച്ച് മറ്റേതു രീതിയിലും പ്രീമിയം അടയ്ക്കാം. (ഉദാ. അക്കൗണ്ട്‌പേയി ചെക്ക്, ഡ്രാഫ്റ്റ്, ഇ-പെയ്‌മെന്റ് തുടങ്ങിയവ).
3. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതികളിലേക്ക് അടയ്ക്കുന്ന പ്രീമിയങ്ങള്‍ക്ക് മാത്രമാണ് കിഴിവ്.
4. ചികിത്സാച്ചെലവിലേക്കായി ഇന്‍ഷൂറന്‍സ് സ്ഥാപനം നല്‍കുന്ന തുകയ്ക്ക് നികുതി ബാധ്യതയില്ല.

Wednesday, 25 May 2011

മൊബൈലുകളില്‍ ഇനി ഇന്റര്‍നെറ്റില്ലാതെ ഫെയ്‌സ്ബുക്ക്


മൊബൈലുകളില്‍ ഇനി ഇന്റര്‍നെറ്റില്ലാതെ ഫെയ്‌സ്ബുക്ക്
          മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്റര്‍നെറ്റ് കണക്ഷനോ ജി.പി.ആര്‍.എസ് സൗകര്യമോ ഇല്ലാതെ തന്നെ മൊബൈലുകളില്‍ ഇനി ഫെയ്‌സ്ബുക്ക് ലഭിക്കും. ഏതുതരം ഹാന്‍ഡ് സെറ്റുകളിലും ഫെയ്‌സ്ബുക്ക് ലഭ്യമാക്കാനുതകുന്ന പുതിയ ആപ്ലിക്കേഷനാണ് ഇതിന് സഹായിക്കുന്നത്.
സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളായ u20pia ന്ന സ്ഥാപനമാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. 'അണ്‍സ്‌ട്രെക്‌ച്ചേര്‍ഡ് സപ്ലിമെന്ററി ഡാറ്റ' ( യു.എസ്.എസ്.ഡി) എന്ന ടെക്‌നോളജിയാണ് ഇതിന് സഹായിക്കുന്നതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സുമേഷ് മേനോന്‍ പറഞ്ഞു.
മൊബൈല്‍ കമ്പനികള്‍ സാധാരണയായി ഉപയോഗിക്കുന്ന സംവിധാനമാണ് യു.എസ്.എസ്.ഡി. ബാലന്‍സ് വിവരങ്ങളും മറ്റ് സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സാധാരണയായി ഈ സംവിധാനത്തിലൂടെയാണ്  അറിയിക്കാറുള്ളത്.
എന്നാല്‍ മറ്റുള്ളവരുടെ ഫെയ്‌സ്ബുക്ക് വോള്‍സിലെ അപ്‌ഡേറ്റുകള്‍ കാണാനും കമന്റ് പോസ്റ്റ് ചെയ്യാനും മാത്രമേ പുതിയ സംവിധാനം സഹായിക്കുകയുള്ളു. ചിത്രങ്ങളും ഗ്രാഫിക്‌സുകളും ഒന്നും യു.എസ്.എസ്.ഡിയില്‍ ചെയ്യാന്‍ സാധിക്കില്ല. മൊബൈലിലൂടെ എസ്.എം.എസ് അയക്കുന്നതുപോലെയായിരിക്കും ഇതിന്റെയും പ്രവര്‍ത്തനം- സുരേഷ് മേനോന്‍ പറഞ്ഞു.
ഭാരതി എയര്‍ടെല്ലുമായി ചേര്‍ന്നാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് യുഎസ്എസ്ഡി സേവനം സൗജന്യനിരക്കില്‍ ലഭിക്കുന്നതാണ്. അതേസമയം ഫെയ്‌സ്ബുക്കിന്റെ മുഴുവന്‍ സൗകര്യങ്ങള്‍ക്കും ലഭിക്കണമെങ്കില്‍ ദിവസം ഒരു രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം.

Monday, 16 May 2011

രണ്ടുരൂപയ്ക്ക് 28 കിലോ അരി



സംസ്ഥാനത്തെ ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് മെയില്‍ രണ്ടുരൂപ നിരക്കില്‍ 28 കിലോ അരിക്കും ഏഴ് കിലോ ഗോതമ്പിനും അര്‍ഹത ഉണ്ടാവുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. എ.പി.എല്‍. കാര്‍ഡുടമകള്‍ക്ക് കിലോക്ക് 8.90 രൂപ നിരക്കില്‍ പരമാവധി 10 കിലോ വരെ അരിയും 6.70 രൂപ നിരക്കില്‍ രണ്ട് കിലോ വരെ ഗോതമ്പും സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കനുസരിച്ച് ലഭിക്കും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ട രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യവിതരണ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഈ അളവില്‍ അരിക്കും ഗോതമ്പിനും അര്‍ഹതയുണ്ടാവും. രണ്ടുരൂപ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് അര്‍ഹതയുള്ള എല്ലാ എ.പി.എല്‍. കാര്‍ഡുടമകളും അപേക്ഷാഫോറം റേഷന്‍കാര്‍ഡ് സഹിതം അതത് താലൂക്ക് സപ്ലൈ ഓഫീസില്‍ എത്തിക്കുന്നതിന് റേഷന്‍കടകളില്‍ ഏല്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക റേഷന്‍കടകളിലും www.civilsupplieskerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം ലഭിക്കും. എ.എ.വൈ. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രണ്ടുരുപ നിരക്കില്‍ 35 കിലോ അരി ഓരോ മാസവും ലഭിക്കും. അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 10 കിലോ അരി സൗജന്യമായി നല്‍കും. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് അഞ്ചുലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് രണ്ടുലിറ്റര്‍ മണ്ണെണ്ണയും പ്രതിമാസം 12.30 മുതല്‍ 12.70 വരെ നിരക്കില്‍ ലഭിക്കും. കിലോഗ്രാമിന് 13.50 നിരക്കില്‍ ബി.പി.എല്‍-എ.എ.വൈ. വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര ഓരോ മാസവും ലഭിക്കും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കിലോഗ്രാമിന് 12 രൂപ നിരക്കില്‍ കാര്‍ഡൊന്നിന് രണ്ട് കിലോ ആട്ട പ്രതിമാസം കിട്ടും. എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജനവരി മുതല്‍ ജൂണ്‍ വരെ ഒരുമിച്ചോ തവണകളായോ 12.70 നിരക്കിലുള്ള 17 കിലോ അരിയും 9.20 രൂപ നിരക്കില്‍ എട്ട് കിലോ ഗോതമ്പും ലഭിക്കും. പരാതി 18004251550 ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെട്ട ജില്ലാ / താലൂക്ക് സപ്ലൈ ഓഫീസിലോ അറിയിക്കാം.