കുറുകെ
വലിച്ചുകെട്ടിയ ഉരുക്കു വടത്തിനു മുകളിലൂടെ നയാഗ്ര വെള്ളച്ചാട്ടം
മുറിച്ചുകടന്നൂ നിക് വാലന്‍ഡ എന്ന ധൈര്യശാലി! ഈ നേട്ടം കൈവരിക്കുന്ന
ആദ്യയാളാണ് ലോക പ്രശസ്ത അഭ്യാസി കുടുംബത്തിലെ അംഗമായ വാലന്‍ഡ.
അമേരിക്കയുമായും കാനഡയുമായും അതിര്‍ത്തി പങ്കിട്ടുകൊണ്ട് 550 മീറ്റര്‍
വീതിയില്‍ കിടക്കുന്ന നയാഗ്ര വെള്ളച്ചാട്ടം രണ്ടിഞ്ചു കനമുള്ള ഉരുക്കു
വടംകൊണ്ടാണ് വാലന്‍ഡ മുറിച്ചുകടന്നത്. ഞാണിന്‍മേല്‍ കളിക്ക് പേരുകേട്ട
വാലന്‍ഡ കുടുംബത്തിലെ ഏഴാം തലമുറയില്‍പ്പെട്ടയാളാണ് മുപ്പത്തിമൂന്നുകാരനായ
നിക്ക്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഉള്‍പ്പെടെ രണ്ടു കുടുംബാംഗങ്ങള്‍
അഭ്യാസത്തിനിടെ വീണു മരിച്ചിട്ടുണ്ട്. പരിപാടിയുടെ പ്രായോജകരായ എ.ബി.സി.
ചാനലിന്റെ നിബന്ധന പരിഗണിച്ച് അരയില്‍ സുരക്ഷാവടം ബന്ധിച്ചാണ് നിക്
വാലന്‍ഡ(ഉള്‍ച്ചിത്രത്തില്‍) അഭ്യാസ പ്രകടനം നടത്തിയത്. ആയിരക്കണക്കിന്
പേരാണ് ശനിയാഴ്ച വാലന്‍ഡയുടെ അസാമാന്യപ്രകടനം കാണാനെത്തിയത്. 'ഞാന്‍
മേഘങ്ങള്‍ക്കിടയിലെന്ന പോലെയായിരുന്നു...' - വിജയകരമായ പൂര്‍ത്തീകരണത്തിന്
ശേഷം വാലന്‍ഡ മാധ്യമങ്ങളോട് പറഞ്ഞു. എ.പി.ഫോട്ടോഗ്രാഫര്‍ ഫ്രാങ്ക് ഗണ്‍
എടുത്ത ചിത്രങ്ങള്‍ .
No comments:
Post a Comment