Thursday, 29 July 2010
സച്ചിന് ഡബിള്‍ സെഞ്ച്വറി
കൊളംബൊ: സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഡബിള്‍ സെഞ്ച്വറിയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ചായക്ക് പിരിയുമ്പോള്‍ അഞ്ചിന് 589 റണ്‍സ് എന്ന സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലങ്കയേക്കാള്‍ 53 റണ്‍സിന് മാത്രം പിറകില്‍.
202 റണ്‍സെടുത്ത സച്ചിനൊപ്പം 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോനിയാണ് ക്രീസില്‍ കൂട്ടിനുള്ളത്. 343 പന്തില്‍ നിന്നാണ് സച്ചിന്‍ തന്റെ അഞ്ചാമത്തെ ടെസ്റ്റ് ഡബിള്‍ സെഞ്ച്വറി നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ സച്ചിന്റെ ആദ്യ ഡബിള്‍ സെഞ്ച്വറിയാണിത്. ലങ്കന്‍ മണ്ണിലെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 201 റണ്‍സ് എന്ന വീരേന്ദര്‍ സെവാഗിന്റെ റെക്കോഡാണ് സച്ചിന്‍ മറികടന്നത്.
കന്നി ടെസ്റ്റ് സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. 120 റണ്‍സെടുത്ത റെയ്‌നയെ മെന്‍ഡിസാണ് പുറത്താക്കിയത്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന പന്ത്രണ്ടാം ബാറ്റ്‌സ്മാനാണ് റെയ്‌ന. അഞ്ചാം വിക്കറ്റില്‍ സച്ചിനൊപ്പം 256 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് റെയ്‌ന മടങ്ങിയത്. ലങ്കയ്ക്കുവേണ്ടി മെന്‍ഡിസ് മൂന്നും രണ്‍ധിവ് രണ്ടും വിക്കറ്റെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment