"കഥ - 10!! കുഞ്ഞിശങ്കരന്‍ മാഷുടെ മറവികള്‍! വായിക്കുക ജനവാതിലില്‍"click HOME button

Friday, 10 February 2012

പിണറായി വീണ്ടും സെക്രട്ടറി


തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തിരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് പിണറായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രതിപക്ഷ നേതാവായ വി.എസ് അച്യുതാനന്ദനാണ് പിണറായിയുടെ പേര് നിര്‍ദ്ദേശിച്ചത്. 85 അംഗ സംസ്ഥാന സമിതിയിലേക്ക് 84 പേരെയും തിരഞ്ഞെടുത്തു. ഒരാളുടെ സ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്.

സരോജിനി ബാലാനന്ദന്‍, പി.ആര്‍.രാജന്‍, കെ.തുളസി, കെ.കെ.മാമക്കുട്ടി, സി.ഒ.പൗലോസ്, എം.കേളപ്പന്‍, എന്നിവരെ പുതിയ സംസ്ഥാനസമിതിയില്‍ നിന്ന് ഒഴിവാക്കി. പ്രായാധിക്യം കണക്കിലെടുത്താണ് ഇവരെ ഒഴിവാക്കിയതെന്ന് തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ അറിയിച്ചു.

സി.ബി.ചന്ദ്രബാബു (ആലപ്പുഴ), എ.സി.മൊയ്തീന്‍ (തൃശൂര്‍), സി.കെ.രാജേന്ദ്രന്‍ (പാലക്കാട്), പി.പി. വാസുദേവന്‍ (മലപ്പുറം) എന്നീ നാലു ജില്ലാ സെക്രട്ടറിമാരും ടി.വി.രാജേഷ്, ജെയിംസ് മാത്യു, എന്‍.ആര്‍ ബാലന്‍, സി.എന്‍ മോഹനന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെ.പി.മേരി, എ.പ്രദീപ്കുമാര്‍ തുടങ്ങിയ 12 പേരാണ് പുതിയതായി സംസ്ഥാന സമിതിയില്‍ ഇടം നേടിയത്.

കണ്‍ട്രോള്‍ കമ്മീഷന്‍ അംഗങ്ങളായി ടി.കൃഷ്ണന്‍, ഇ.കാസിം, പ്രൊഫ.എം.ടി.ജോസഫ്, എം.എം.വര്‍ഗീസ്, ഗിരിജ സുരേന്ദ്രന്‍ എന്നിവരെയും തിരഞ്ഞെടുത്തു. കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളായി 175 പേരെയും തിരഞ്ഞെടുത്തു.

സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണത്തിന് ശേഷം 1998 മുതല്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായി പിണറായി പാര്‍ട്ടിയെ നയിക്കുന്നു. കെ.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും കെ.എസ്.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ഇരുപത്തിനാലാം വയസ്സില്‍ സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970-ലും 1977-ലും 1991-ലും 1996-ലുമായി നാലുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996-ല്‍ കേരളത്തിന്റെ സഹകരണ -വൈദ്യുതി മന്ത്രിയായി. 1998-ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം വിട്ട് പാര്‍ട്ടി സെക്രട്ടറിയായി.

മറ്റ് സംസ്ഥാന സമിതിയംഗങ്ങള്‍;

വി.എസ്.അച്യുതാനന്ദന്‍, പിണറായി വിജയന്‍, പാലോളി മുഹമ്മദ്കുട്ടി, എം.എ. ബേബി, പി.കരുണാകരന്‍, പി.കെ.ഗുരുദാസന്‍, പി.കെ.ശ്രീമതി, എ.വിജയരാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍, എം.സി.ജോസഫൈന്‍, ടി.ശിവദാസമേനോന്‍, വൈക്കം വിശ്വന്‍, വി.വി.ദക്ഷിണാമൂര്‍ത്തി, തോമസ് ഐസക്ക്, എ.കെ.ബാലന്‍, എം.വി.ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, കെ.കുഞ്ഞിരാമന്‍, എ.കെ.നാരായണന്‍, കെ.പി.സതീഷ് ചന്ദ്രന്‍, പി.ജയരാജന്‍, എം.വി.ജയരാജന്‍, കെ.പി.സഹദേവന്‍, കെ.കെ.രാഗേഷ്, കെ.കെ.ശൈലജ, പി.എ.മുഹമ്മദ്, സി.കെ.ശശീന്ദ്രന്‍, എളമരം കരീം, എന്‍.കെ.രാധ, ടി.പി. രാമകൃഷ്ണന്‍, പി.സതീദേവി, കെ.ഉമ്മര്‍, പി.കെ.സൈനബ, ടി.കെ.ഹംസ, പി.ശ്രീരാമകൃഷ്ണന്‍, എന്‍.ചന്ദ്രന്‍, പി.ഉണ്ണി, സി.ടി.കൃഷ്ണന്‍, ബേബിജോണ്‍, കെ. രാധാകൃഷ്ണന്‍, കെ.ചന്ദ്രന്‍പിള്ള, സി.എം.ദിനേശ്മണി, കെ.എന്‍.രവീന്ദ്രനാഥ്, എസ്.ശര്‍മ്മ, കെ.എം.സുധാകരന്‍, എം.എം.ലോറന്‍സ്, പി.രാജീവ്, എം.എം.മണി, കെ.കെ.ജയചന്ദ്രന്‍, കെ.ജെ.തോമസ്, പി.രാജേന്ദ്രന്‍, വി.ആര്‍.ഭാസ്‌കരന്‍, കെ.അനന്തഗോപന്‍, ആര്‍.ഉണ്ണികൃഷ്ണപിള്ള, പി.കെ.ചന്ദ്രാനന്ദന്‍, ജി.സുധാകരന്‍, സി.കെ.സദാശിവന്‍, സി.എസ്.സുജാത, എം.കെ.ഭാസ്‌കരന്‍, കെ.രാജഗോപാല്‍, കെ.എന്‍.ബാലഗോപാല്‍, ബി.രാഘവന്‍, കെ.വരദരാജന്‍, എസ്.രാജേന്ദ്രന്‍, എം.വിജയകുമാര്‍, പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍, കടകംപള്ളി സുരേന്ദ്രന്‍, ടി.എന്‍.സീമ, ജെ.മേഴ്‌സിക്കുട്ടിയമ്മ, സി.പി.നാരായണന്‍.