നിലവിലെ ചാമ്പ്യനും ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരിയുമായ ഇന്ത്യന്‍താരം സൈന നേവാളിന് ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ സൈന നേടുന്ന മൂന്നാമത്തെ കിരീടമാണിത്. ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീയിലും സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലും സൈന ചാമ്പ്യനായിരുന്നു.
ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ സൈന ജപ്പാന്റെ സയാക്ക സറ്റോയെയെ 21-19, 13-21, 21-11 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. ജപ്പാന്റെ തന്നെ എറിക്കോ ഹിറോസിനെ 21-9, 21-10 എന്ന സ്‌കോറിന് തോല്പിച്ചാണ് ഫൈനലിലെത്തിയത്.
സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ഫൈനലില്‍ തായ്‌പേയിയുടെ സു യിങ് തായിയെ നേരിട്ടുള്ള സെറ്റുകളില്‍ തറപറ്റിച്ചാണ് സൈന കിരീടം ചൂടിയത്. (സ്‌കോര്‍: 21-18, 21-15). സൈനയുടെ കരിയറിലെ രണ്ടാം സൂപ്പര്‍ സീരീസ് കിരീടമായിരുന്നു അത്.

നൈന അഭിനന്ദനങ്ങള്‍. വിശ്വനാഥന്‍ ആനന്ദിനെപ്പോലെ സച്ചിന്‍ ടെണ്ടൂല്‍ക്കറെപ്പോലെ ഞങ്ങള്‍ക്കോര്‍ക്കാന്‍ മറ്റൊരു പേര്